ഐപിഎൽ 2026 തുടങ്ങാനിരിക്കെ ചെന്നൈ സൂപ്പർ കിംഗ്‌സിന് വൻ തിരിച്ചടി. കാലിനേറ്റ പരിക്ക് കാരണം എം.എസ്. ധോണിക്ക് ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങൾ നഷ്ടമാകും. ശനിയാഴ്ച സിഎസ്‌കെ ഫ്രാഞ്ചൈസി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

തിങ്കളാഴ്ച ഗുവാഹത്തിയിൽ രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം. ധോണി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ടീം ആശംസിച്ചു.ധോണിയുടെ അഭാവത്തിൽ സഞ്ജു സാംസൺ ചെന്നൈയുടെ വിക്കറ്റ് കീപ്പിംഗ് ചുമതലയേൽക്കും.

കഴിഞ്ഞ ഡിസംബറിൽ രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാൻ റോയൽസിന് നൽകി വൻ ട്രേഡിലൂടെയാണ് സിഎസ്‌കെ സഞ്ജുവിനെ ടീമിലെത്തിച്ചത്. ധോണിയുടെ യഥാർത്ഥ പിൻഗാമിയായാണ് മാനേജ്മെന്റ് സഞ്ജുവിനെ കാണുന്നത്.

വിരമിക്കലിന് ശേഷം ഐപിഎല്ലിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ധോണി, കഴിഞ്ഞ സീസണിലെ 14 മത്സരങ്ങളിൽ നിന്ന് 135.17 സ്ട്രൈക്ക് റേറ്റിൽ 196 റൺസ് നേടിയിരുന്നു. നായകൻ റുതുരാജ് ഗെയ്‌ക്‌വാദിന് പരിക്കേറ്റതിനെത്തുടർന്ന് സീസണിന്റെ പകുതിയിൽ വെച്ച് ധോണി വീണ്ടും നായകസ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *