പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ ഇലോൺ മസ്ക് പങ്കെടുത്തെന്ന വാർത്തകൾ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. മാർച്ച് 24-ന് നടന്ന ചർച്ചയിൽ ഇരുനേതാക്കളും മാത്രമാണ് സംസാരിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. മസ്കിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഇതോടെ വിരാമമായി.
പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾ വിലയിരുത്താനാണ് പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും സംസാരിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ മേഖലയിലെസമാധാനത്തെക്കുറിച്ചും ഇരുവരും കാഴ്ചപ്പാടുകൾ പങ്കുവെച്ചു.
ഈ നിർണ്ണായക ചർച്ചയിൽ മറ്റ് ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.ഇലോൺ മസ്കിനെപ്പോലൊരു സ്വകാര്യ വ്യക്തി ഔദ്യോഗിക ചർച്ചയിൽ പങ്കെടുത്തെന്ന വാർത്ത വലിയ ചർച്ചയായിരുന്നു.
സ്റ്റാർലിങ്ക് പോലുള്ള സാങ്കേതികവിദ്യകളുടെ സ്വാധീനമാണ് മസ്കിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വഴിമാറ്റിയത്. എന്നാൽ വിദേശകാര്യ മന്ത്രാലയം ഈ വാർത്തകൾ തള്ളിക്കളഞ്ഞു.
