അബുദാബിയിലെ കെസാദ് (KEZAD) വ്യവസായ മേഖലയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർക്ക് പരുക്കേറ്റു. യുഎഇ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകൾ തകർത്തുവെങ്കിലും അവശിഷ്ടങ്ങൾ പതിച്ചാണ് നാശനഷ്ടമുണ്ടായത്.
ഇതിനിടെ, അമേരിക്കൻ യുദ്ധക്കപ്പലുകളുടെയും വിമാനങ്ങളുടെയും രഹസ്യവിവരങ്ങൾ റഷ്യ ഇറാന് ചോർത്തി നൽകുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം ശക്തമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രിയുംവ്യക്തമാക്കി.
റഷ്യയുടെ ‘ലിയാന’ (Liana) ചാര ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങളാണ് ഇറാന് പ്രധാനമായും ലഭിക്കുന്നത്. കൂടാതെ, റഷ്യൻ സഹായത്തോടെ വിക്ഷേപിച്ച ഇറാന്റെ ‘ഖയ്യാം’ (Khayyam) സാറ്റലൈറ്റിലെ വിവരങ്ങളുംസംയോജിപ്പിച്ചാണ് തന്ത്രപ്രധാനമായ നീക്കങ്ങൾക്കായി കൈമാറുന്നത്. ഇറാന്റെ ബഹിരാകാശ പദ്ധതികളിൽ റഷ്യ നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
