ഇറാന്റെ ആണവ നിലയങ്ങൾക്കും മിസൈൽ നിർമ്മാണ കേന്ദ്രങ്ങൾക്കും നേരെ ഇസ്രായേൽ ശക്തമായ മിസൈൽ ആക്രമണം നടത്തി. അരാക്കിലെ ഹെവി വാട്ടർ പ്ലാന്റ്, അർദകാനിലെ യുറേനിയം സംസ്കരണ കേന്ദ്രം എന്നിവയ്ക്ക് നേരെയാണ് പ്രധാനമായും ആക്രമണമുണ്ടായത്.
മാസങ്ങളായി തുടരുന്ന സംഘർഷം ഇതോടെ അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതോടെ പശ്ചിമേഷ്യ യുദ്ധഭീതിയിലാണ്.
