2025-ൽ കിരീടം നേടി കാത്തിരിപ്പിന് വിരാമമിട്ട റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, നിലവിലെ ചാമ്പ്യന്മാരായി ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7:30-ന് നടക്കുന്ന ഉദ്ഘാടന പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികൾ. ഐപിഎൽ 19-ാം സീസണിന്റെ തുടക്കത്തിനും ഫൈനലിനും ഇത്തവണ ബെംഗളൂരു തന്നെയാകും വേദിയാവുക.
10 ടീമുകൾ അണിനിരക്കുന്ന ഐപിഎൽ 19-ാം സീസണിന് ആവേശകരമായ തുടക്കം. വമ്പൻ ട്രേഡിംഗിനും ലേലത്തിനും ശേഷം എത്തുന്ന ടീമുകളിൽ മുംബൈ, ചെന്നൈ (5 വീതം), കൊൽക്കത്ത (3) എന്നിവർ കിരീടങ്ങളുടെ എണ്ണത്തിൽ മുന്നിലുണ്ട്.
നിലവിലെ ചാമ്പ്യന്മാരായ ആർസിബിക്കൊപ്പം ഹൈദരാബാദ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവർ ഓരോ തവണ ജേതാക്കളായപ്പോൾ, പഞ്ചാബ്, ഡൽഹി, ലക്നൗ ടീമുകൾ തങ്ങളുടെ കന്നി കിരീടത്തിനായുള്ള പോരാട്ടത്തിലാണ്.
