ഇറാന്റെ സൈനികശേഷിയും നേതൃത്വവും പൂർണ്ണമായും തകർക്കപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാന്റെ പുതിയ പരമോന്നത നേതാവായി കരുതപ്പെട്ടിരുന്ന മുജ്തബ ഖമേനി കൊല്ലപ്പെട്ടതായും ട്രംപ് സ്ഥിരീകരിച്ചു. വാഷിങ്ടണിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ നിർണ്ണായക വെളിപ്പെടുത്തൽ.
ഇറാന്റെ വ്യോമ-നാവിക സേനകളും ഡ്രോൺ ഫാക്ടറികളും പൂർണ്ണമായും തകർന്നതായി മിയാമിയിലെ ഇൻവെസ്റ്റ്‌മെന്റ് സമ്മിറ്റിൽ ട്രംപ് പറഞ്ഞു. കൊല്ലപ്പെട്ട കമാൻഡർ ഖാസിം സുലൈമാനിയെ ‘ഭ്രാന്തൻ പ്രതിഭ’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ ഇപ്പോൾ ചർച്ചകൾക്കായി യാചിക്കുകയാണെന്നും അവകാശപ്പെട്ടു.
പരാജയപ്പെട്ടവർക്കൊപ്പമിരിക്കുന്നത് തനിക്ക് ആത്മവിശ്വാസം നൽകുമെന്ന് ട്രംപ് തമാശരൂപേണ പറഞ്ഞു. എന്നാൽ ആ തമാശയിൽ അല്പം കാര്യമുണ്ടെന്നും, ലോകത്ത് ഏറ്റവും പ്രധാനപ്പെട്ട നേതൃഗുണം വിജയിക്കുക എന്നതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിജയമാണ് എല്ലാത്തിന്റെയുംമാനദണ്ഡമെന്നായിരുന്നു ട്രംപിന്റെ പക്ഷം.
