അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ ‘നോ കിംഗ്സ്’ (No Kings) എന്ന പേരിൽ യുഎസിൽ വൻ ജനകീയ പ്രക്ഷോഭം. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികൾക്കും ഇറാൻ യുദ്ധത്തിനുമെതിരെ ശനിയാഴ്ച അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലായി 3,200-ലധികം പ്രതിഷേധ പരിപാടികൾ നടന്നു.
മുൻപ് നടന്ന രണ്ട് സമരങ്ങളിലും ദശലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തതിന്റെ തുടർച്ചയായാണ് ഈ മൂന്നാം ഘട്ട റാലികൾ അരങ്ങേറിയത്.ന്യൂയോർക്ക്, ഡാളസ്, ഫിലാഡൽഫിയ, വാഷിംഗ്ടൺ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത വൻ റാലികൾ നടന്നു.
എന്നാൽ ‘നോ കിംഗ്സ്’ പ്രതിഷേധങ്ങളുടെ 70 ശതമാനത്തോളം അരങ്ങേറിയത് വൻനഗരങ്ങൾക്ക് പുറത്തുള്ള ചെറിയ പട്ടണങ്ങളിലാണെന്ന് സംഘാടകർ അറിയിച്ചു. കഴിഞ്ഞ ജൂണിലെ ആദ്യ സമരത്തെ അപേക്ഷിച്ച് ചെറിയ ജനവിഭാഗങ്ങൾക്കിടയിൽ പ്രതിഷേധം 40% വർദ്ധിച്ചത് ട്രംപിനെതിരെയുള്ളജനരോഷം ഉൾനാടുകളിലേക്കും വ്യാപിക്കുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.
