ഇറാനെതിരെ വിപുലമായ കരയുദ്ധത്തിന് (Ground War) അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇറാന്റെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഖാർഗ് ദ്വീപും (Kharg Island) തീരപ്രദേശങ്ങളും പിടിച്ചെടുക്കാനാണ് അമേരിക്കയുടെനീക്കമെന്ന് ‘വാഷിംഗ്ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്യുന്നു.

ഇറാനെതിരെ ഒരു സമ്പൂർണ്ണ കരയുദ്ധം ഒഴിവാക്കി വ്യോമാക്രമണങ്ങളിലൂടെ വിജയം നേടാനാണ് അമേരിക്കയുടെ നീക്കമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. എന്നാൽ, ഇതിന് മുന്നോടിയായി പ്രതിരോധം ശക്തമാക്കാൻ 3,500 സൈനികരെ കൂടി പശ്ചിമേഷ്യയിൽ വിന്യസിച്ചു.

എഫ്-35 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ വഹിക്കുന്ന അത്യാധുനിക യുദ്ധക്കപ്പലായ യുഎസ്എസ് ട്രിപ്പോളി (USS Tripoli) സൈനികരുമായി മേഖലയിൽ എത്തിക്കഴിഞ്ഞു.ഹോർമുസ് കടലിടുക്കിനെ (Strait of Hormuz) ചൊല്ലിയുള്ള തർക്കം മുറുകുന്ന സാഹചര്യത്തിൽ അമേരിക്കയും ഇറാനും തമ്മിലുള്ള പ്രസ്താവനകൾ കടുക്കുന്നു.

ലോകത്തെ എണ്ണ വ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഈ ജലപാത പിടിച്ചെടുക്കുമെന്ന് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഏപ്രിൽ 6-നുള്ളിൽ ഇറാൻ ഈ പാത തുറന്നുകൊടുക്കണമെന്ന അന്ത്യശാസനം (Deadline) നൽകിയ ട്രംപ്, സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനാൽ 10 ദിവസത്തെ സമയം കൂടി അനുവദിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *