ഇറാഖിലെ ജനങ്ങൾക്കും മതനേതൃത്വത്തിനും നന്ദി പറഞ്ഞ് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി സന്ദേശം പുറത്തുവിട്ടു. സംഘർഷങ്ങൾക്കിടയിലും ഐക്യത്തോടെ നിലകൊണ്ടതിനാണ് അദ്ദേഹം നന്ദി അറിയിച്ചത്.

മുജ്തബയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സംശയം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഈ പുതിയ സന്ദേശം പുറത്തുവരുന്നത് എന്നത് ശ്രദ്ധേയമാണ്.പരമോന്നത നേതാവായി ചുമതലയേറ്റ ശേഷം മുജ്തബ ഖമനയി പുറപ്പെടുവിക്കുന്ന ആദ്യ സന്ദേശമാണിത്. അദ്ദേഹം നേരിട്ട് പ്രത്യക്ഷപ്പെടാതെ ഔദ്യോഗിക മാധ്യമങ്ങളിലൂടെയാണ് പ്രസ്താവന പുറത്തുവിട്ടത്.

ഹോർമൂസ് കടലിടുക്ക് അടച്ചിടുമെന്നും, മേഖലയിലെ വിദേശ സൈനിക താവളങ്ങൾ പൂട്ടണമെന്നും അല്ലാത്തപക്ഷം ആക്രമണം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മുജ്തബയുടെ ജീവനെക്കുറിച്ച് ഡൊണാൾഡ് ട്രംപ് സംശയം ഉന്നയിച്ച സാഹചര്യത്തിലാണ് കടുത്ത നിലപാടുകളുമായുള്ള ഈ സന്ദേശംമാര്‍ച്ച് എട്ടിനാണ് മൊജ്തബ ഖമനയിയെ ഇറാന്റെ മൂന്നാമത്തെ പരമോന്നത നേതാവായി 88 പുരോഹിതന്മാരടങ്ങുന്ന അസംബ്ലി ഓഫ് എക്സ്പേർട്സ് തിരഞ്ഞെടുത്തത്.

പിതാവായ ആയത്തൊള്ള ഖമനയിയുടെ പിൻഗാമിയായി അദ്ദേഹം നിയമിതനായ വിവരം ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് രാജ്യം അറിയിച്ചത്. ഭരണമേറ്റെടുത്ത് ആഴ്ചകൾ കഴിഞ്ഞിട്ടും അദ്ദേഹം നേരിട്ട് പ്രത്യക്ഷപ്പെടാത്തത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *