2026 ഐ.പി.എല്ലിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ എട്ട് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്. ഗുവാഹത്തിയിൽ നടന്ന പോരാട്ടത്തിൽ സി.എസ്.കെ ഉയർത്തിയ 128 റൺസ് വിജയലക്ഷ്യം 47 പന്തുകൾ ബാക്കിനിൽക്കെ രാജസ്ഥാൻ മറികടന്നു. ഓപ്പണർമാരുടെ വെടിക്കെട്ട് പ്രകടനമാണ് ടീമിന് അനായാസ വിജയം സമ്മാനിച്ചത്.

സി.എസ്.കെയ്‌ക്കെതിരെ 15 പന്തിൽ അർധ സെഞ്ച്വറി തികച്ച് രാജസ്ഥാൻ റോയൽസിന്റെ 15-കാരൻ വൈഭവ് സൂര്യവംശി. 17 പന്തിൽ 52 റൺസ് (5 സിക്‌സ്, 4 ഫോർ) നേടിയ താരം 305.88 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്.

ഇതോടെ രാജസ്ഥാൻ റോയൽസിനായി ഏറ്റവും വേഗത്തിൽ ഫിഫ്റ്റി നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡും വൈഭവ് സ്വന്തമാക്കി.തന്റെ പഴയ റെക്കോർഡ് തിരുത്തിക്കുറിച്ചാണ് വൈഭവ് ഈ നേട്ടം സ്വന്തമാക്കിയത്.

2024 സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 17 പന്തിൽ അർധ സെഞ്ച്വറി നേടിയതായിരുന്നു താരത്തിന്റെ മുൻപത്തെ റെക്കോർഡ്. ഇത്തവണ 15 പന്തിൽഅർധ സെഞ്ച്വറി തികച്ചതോടെ വൈഭവ് ആ റെക്കോർഡ് പഴങ്കഥയാക്കി.

Leave a Reply

Your email address will not be published. Required fields are marked *