ആഗോള എണ്ണവിലയിലെ വർധനവും മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും കാരണം യുഎഇയിൽ ഏപ്രിൽ മാസത്തേക്കുള്ള ഇന്ധനവില കുത്തനെ കൂട്ടി. പെട്രോൾ ഇനങ്ങൾക്ക് ലിറ്ററിന് 80 ഫിൽസും ഡീസലിന് ഏകദേശം രണ്ട് ദിർഹത്തിനടുത്തുമാണ് വർധിച്ചത്. വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങൾ വിലക്കയറ്റത്തിന് കാരണമായെന്നും പുതിയ നിരക്കുകൾ ഏപ്രിൽ 1 മുതൽ നിലവിൽ വരുമെന്നും അധികൃതർ അറിയിച്ചു.
ഇതോടെ ഇന്ന് അർധരാത്രി മുതൽ യുഎഇയിൽ ഇന്ധനത്തിന്യുഎഇയിൽ ഏപ്രിൽ മാസത്തിൽ ഇന്ധനവില കുത്തനെ ഉയർന്നു. സൂപ്പർ 98 ലിറ്ററിന് 3.39 ദിർഹമായും സ്പെഷ്യൽ 95 3.28 ദിർഹമായും ഇ-പ്ലസ് 91 3.20 ദിർഹമായും വർധിച്ചു.
എല്ലാ പെട്രോൾ ഇനങ്ങൾക്കും 80 ഫിൽസിന്റെ വർധനവാണുണ്ടായത്. എന്നാൽ ഏറ്റവും വലിയ വർധന രേഖപ്പെടുത്തിയത് ഡീസലിലാണ്; ലിറ്ററിന് 2.72 ദിർഹത്തിൽ നിന്ന് 4.69 ദിർഹമായാണ് വില ഉയർന്നത്. ഏപ്രിൽ 1 മുതൽ പുതിയ നിരക്കുകൾ നിലവിൽ വരും.ഫെബ്രുവരി അവസാനം ആരംഭിച്ച യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷം ആഗോള എണ്ണവിപണിയെ പിടിച്ചുലച്ചു.
ഇറാനിലെയും ഖത്തറിലെയും ഊർജ്ജ നിലയങ്ങൾക്കു നേരെ ആക്രമണമുണ്ടായതും, ലോകത്തെ 20 ശതമാനം എണ്ണ കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടച്ചതും വിതരണം തടസ്സപ്പെടുത്തി. ഇതോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 92 ഡോളറിന് മുകളിലെത്തി.രണ്ടു മാസത്തെ കുറവിനു ശേഷമാണ് യുഎഇയിൽ ഇന്ധനവില ഇത്രയും വലിയ തോതിൽ വർധിക്കുന്നത്.
