ദുബായ് തീരത്ത് കുവൈത്തിന്റെ പടുകൂറ്റൻ എണ്ണക്കപ്പലായ **’അൽ സൽമി’**ക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. തീരത്തുനിന്ന് 34 നോട്ടിക്കൽ മൈൽ അകലെ നടന്ന ആക്രമണത്തിൽ കപ്പലിന് തീപിടിച്ചെങ്കിലും 24 ജീവനക്കാരും സുരക്ഷിതരാണ്. 332 മീറ്റർ നീളമുള്ള ഈ കപ്പലിന് 3 ലക്ഷം ടണ്ണിലധികം ഇന്ധനശേഷിയുണ്ട്.

ആർക്കും പരിക്കില്ലെന്നും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.ഉടൻ സമാധാനക്കരാറിൽ എത്തിയില്ലെങ്കിൽ ഇറാന്റെ ഊർജസ്രോതസ്സുകളും ശുദ്ധജല പ്ലാന്റുകളും തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.

ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണിത്.

സമാധാന ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമ്പോൾ തന്നെ, കടുത്ത സൈനിക നടപടികൾക്കും അമേരിക്ക ഒരുക്കമാണെന്ന സൂചനയാണ് ട്രംപിന്റെ പ്രസ്താവനനൽകുന്നത്.മേഖലയിലെ സംഘർഷം കണക്കിലെടുത്ത് യുഎഇയിലെ വിദ്യാലയങ്ങളിൽ ഓൺലൈൻ പഠനം ഏപ്രിൽ 17 വരെ നീട്ടി. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഈ തീരുമാനം.

അതുവരെ ക്ലാസുകൾ ഓൺലൈൻ വഴി മാത്രമായിരിക്കുമെന്നും അധികൃതർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *