ഇറാനിലെ ഇസ്ഫഹാനിലുള്ള സൈനിക കേന്ദ്രത്തിൽ യുഎസ് നടത്തിയ അതിശക്തമായ ബോംബാക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്തുവിട്ടു. 2,000 പൗണ്ട് ഭാരമുള്ള ‘ബങ്കർ ബസ്റ്റർ’ ബോംബുകൾ ഉപയോഗിച്ചാണ് ഇസ്ഫഹാനിലെ ആയുധപ്പുര തകർത്തതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

ഭൂഗർഭ കേന്ദ്രങ്ങൾ വരെ തകർക്കാൻ ശേഷിയുള്ള ഈ ബോംബുകൾ ഉപയോഗിച്ച്നടത്തിയ ആക്രമണത്തിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായതായാണ് സൂചന.

ഇറാനിലെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അതീവ പ്രാധാന്യമുള്ള മേഖലയാണ് ഇസ്ഫഹാൻ. ഇറാൻ തങ്ങളുടെ യുറേനിയം ശേഖരം സൂക്ഷിച്ചിരിക്കുന്നത് ഇവിടെയാണെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ.

ഇതിനുമുൻപും പലതവണ ഇസ്ഫഹാനിലെ ആണവ, സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യുഎസ് ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *