Month: March 2026

ട്രംപിന്റെ ചതുരംഗത്തിൽ ഗൾഫ് രാജ്യങ്ങൾ!

ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന പശ്ചാത്തലത്തിൽ, നേരിട്ടുള്ള സൈനിക നീക്കത്തിന് സൗദി അറേബ്യയും യുഎഇയും ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി, ഇറാനെതിരെയുള്ള സൈനിക നടപടികൾക്ക് ‘കിംഗ് ഫഹദ് എയർ ബേസ്’ ഉപയോഗിക്കാൻ സൗദി അമേരിക്കയ്ക്ക് അനുമതി നൽകി.…

യുഎസ്–ഇറാൻ ചർച്ച: മധ്യസ്ഥതയ്ക്ക് പാക്കിസ്ഥാൻ

യുഎസുമായുള്ള ചർച്ചകൾ ഇറാൻ ഔദ്യോഗികമായി തള്ളുമ്പോഴും നയതന്ത്രതലത്തിൽ നിർണ്ണായക നീക്കങ്ങൾ നടക്കുന്നു. ട്രംപിന്റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജറീദ് കഷ്നറും ഇറാന്റെ ഉന്നത ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയെന്നാണ് റിപ്പോർട്ട്. നേരിട്ടുള്ള ചർച്ചകൾക്ക് പകരം ഈജിപ്തും തുർക്കിയും മധ്യസ്ഥരായി സന്ദേശങ്ങൾ കൈമാറുകയാണ് ചെയ്യുന്നത്.…

യുഎസ്–ഇറാൻ ചർച്ച: മധ്യസ്ഥനായി അസിം മുനീർ; പാക്കിസ്ഥാൻ്റെ നിർണായക നീക്കം

യുഎസ്–ഇസ്രയേൽ–ഇറാൻ സംഘർഷം ലഘൂകരിക്കാൻ നിർണായക നീക്കവുമായി പാക്കിസ്ഥാൻ. മധ്യസ്ഥ ചർച്ചകൾക്കായി പാക് സൈനിക മേധാവി (CDF) ജനറൽ അസിം മുനീർ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചു. ചർച്ചകൾക്കായി ഇസ്​ലാമാബാദിനെ വേദിയായി പാക്കിസ്ഥാൻ നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പാക് പ്രധാനമന്ത്രി…

ട്രംപിന്റെ ‘സമാധാന നീക്കം’ ചോർന്നോ? ക്രൂഡ് ഓയിൽ വിപണിയിൽ വൻ വിലയിടിവ്; വമ്പൻ നേട്ടമുണ്ടാക്കി അജ്ഞാത നിക്ഷേപകർ

ഇറാനിൽ സമാധാന ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഊർജ്ജ നിലയങ്ങളെ അഞ്ച് ദിവസത്തേക്ക് ആക്രമിക്കില്ലെന്നും മാർച്ച് 23-ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഈ വാർത്ത പുറത്തുവന്നതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. എന്നാൽ ട്രംപിന്റെ വാദം ഇറാൻ…

ഐപിഎൽ ഓറഞ്ച് ക്യാപ്: പ്രവചനവുമായി ആകാശ് ചോപ്ര

2026 ഐ.പി.എല്ലിൽ സഞ്ജു സാംസൺ ഓറഞ്ച് ക്യാപ് നേടുമെന്നും ടൂർണമെന്റിലെ ടോപ് സ്‌കോറർ അദ്ദേഹമായിരിക്കുമെന്നും ആകാശ് ചോപ്ര പ്രവചിക്കുന്നു. ചെന്നൈ ടീമിലെ അഫ്ഗാൻ താരം നൂർ അഹമ്മദ് ഏറ്റവും കൂടുതൽ വിക്കറ്റ് നേടി പർപ്പിൾ ക്യാപ് സ്വന്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2026…

എന്താണ് ഡേർട്ടി ബോംബ്? ഇറാനെ പേടിച്ച് അമേരിക്ക

പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ഇറാൻ ‘ഡേർട്ടി ബോംബ്’ പ്രയോഗിച്ചേക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് അമേരിക്കയെ ആശങ്കയിലാക്കുന്നു. ഡൈനാമിറ്റ് പോലുള്ള സാധാരണ സ്ഫോടകവസ്തുക്കളിൽ റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ കലർത്തിയാണ് ഇവ നിർമ്മിക്കുന്നത്. ഇത് ഒരു പൂർണ്ണമായ ആണവായുധമല്ലെങ്കിലും, സ്ഫോടനത്തിലൂടെ റേഡിയേഷൻ പരത്തി വലിയൊരു പ്രദേശത്തെ മലിനമാക്കാനും…

ഇറാൻ ഗ്യാസ് പ്ലാൻ്റിൽ വീണ്ടും ആക്രമണം എണ്ണവില 100 കടന്നു

പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ നടക്കുന്നുണ്ടെന്ന ട്രംപിന്റെ അവകാശവാദം ഇറാൻ തള്ളിയതോടെ ക്രൂഡ് ഓയിൽ വില വീണ്ടും 100 ഡോളറിലെത്തി; സ്വർണവിലയും ഉയർന്നു. എന്നാൽ സംഘർഷം കുറയുമെന്ന സൂചനയിൽ ഇന്ത്യൻ ഓഹരി വിപണിയിൽ ആശ്വാസ മുന്നേറ്റമുണ്ടായി. സെൻസെക്സ് 440 പോയിന്റ് നേട്ടമുണ്ടാക്കിയപ്പോൾ കൊടക്…

ഇറാൻ അട്ടിമറി നീക്കം പരാജയപ്പെട്ടു; ട്രംപിനും നെതന്യാഹുവിനും തിരിച്ചടി

ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ട് ഇസ്രായേൽ ചാരസംഘടനയായ മൊസാദ് ആസൂത്രണം ചെയ്ത പദ്ധതികൾ പരാജയപ്പെട്ടതായി റിപ്പോർട്ടുകൾ. ആക്രമണത്തിലൂടെ ജനകീയ പ്രക്ഷോഭം സൃഷ്ടിച്ച് ഭരണകൂടത്തെ പുറത്താക്കാമെന്ന മൊസാദ് തലവൻ ഡേവിഡ് ബർണിയയുടെ ഉറപ്പ് വിശ്വസിച്ച പ്രധാനമന്ത്രി നെതന്യാഹുവിനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും പിഴച്ചതായാണ്…

പ്രതിസന്ധി മറയ്ക്കാൻ ട്രംപിന്റെ തന്ത്രം ഇറാൻ

ട്രംപിന്റെ സമാധാന ചർച്ചാവാദം വെറും വ്യാജമാണെന്നും, നിലവിലെ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബഫ് കുറ്റപ്പെടുത്തി. സാമ്പത്തിക-എണ്ണ വിപണികളെ സ്വാധീനിക്കാനാണ് അമേരിക്ക ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കൻ ഇടപെടൽ പാടില്ല ഉറപ്പ് വേണമെന്ന് ഇറാൻ

അമേരിക്കയുമായി ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾ നടക്കണമെങ്കിൽ, ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ വാഷിംഗ്ടൺ ഇടപെടില്ലെന്ന് അന്താരാഷ്ട്ര തലത്തിൽ ഉറപ്പ് നൽകണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. വെടിനിർത്തൽ പ്രഖ്യാപനത്തിനിടയിലും തങ്ങളുടെ പരമാധികാരത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇറാന്റെ ഈ പുതിയ ഉപാധി.