അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പുകളെ തള്ളി, ആറുമാസമെങ്കിലും നീണ്ടുനിൽക്കുന്ന യുദ്ധത്തിന് രാജ്യം സജ്ജമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി പറഞ്ഞു.
യുദ്ധം രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിക്കുമെന്ന ട്രംപിന്റെ അവകാശവാദങ്ങൾ തള്ളിക്കൊണ്ടാണ് അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം നിലപാട് വ്യക്തമാക്കിയത്രാജ്യത്തെ പ്രതിരോധിക്കാൻ തങ്ങൾക്ക് സമയപരിധികളില്ലെന്നും ആവശ്യമെങ്കിൽ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാനിൽ വിവേകപൂർണ്ണമായ ഭരണകൂടമാണെന്നും ചർച്ചകൾ നടക്കുന്നുണ്ടെന്നുമുള്ള ട്രംപിന്റെ വാദം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി തള്ളി. വാഷിംഗ്ടണുമായി നേരിട്ടുള്ള ചർച്ചകൾ നടക്കുന്നില്ലെന്നും എന്നാൽ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിൽ നിന്നുള്ള സന്ദേശങ്ങൾ മധ്യസ്ഥർ വഴി ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്ക മുന്നോട്ടുവെച്ച 15 ഇന നിർദ്ദേശങ്ങളിൽ ഭൂരിഭാഗവും ഇറാൻ അംഗീകരിച്ചെന്ന ട്രംപിന്റെ അവകാശവാദം വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി തള്ളി. യുഎസ് ആവശ്യങ്ങൾ യാഥാർത്ഥ്യബോധമില്ലാത്തതാണെന്നും ഭീഷണിയുടെ ഭാഷയിൽ ഇറാനോട് സംസാരിക്കാൻ ശ്രമിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
