അമേരിക്കൻ വധശിക്ഷകൾക്ക് കൂട്ടുനിൽക്കുന്നു എന്ന് ആരോപിച്ച് മെറ്റ, ആപ്പിൾ, ഗൂഗിൾ ഉൾപ്പെടെ 18 വൻകിട ടെക് കമ്പനികൾക്കെതിരെ ഇറാൻ റെവല്യൂഷണറി ഗാർഡ്സ് ആക്രമണ ഭീഷണി മുഴക്കി. ഇറാന്റെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യമിടാൻ ഈ കമ്പനികൾ സഹായിക്കുന്നു എന്നാണ് ആരോപണം.
ഇന്ന് രാത്രി മുതൽ ആക്രമണം ആരംഭിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.ഇറാൻ സമയം രാത്രി 8 മുതൽ ആക്രമണം ആരംഭിക്കുമെന്നും ജീവനക്കാർ ഉടൻ മാറണമെന്നും റെവല്യൂഷണറി ഗാർഡ്സ് അറിയിച്ചു. ഓഫീസുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ളവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശമുണ്ട്.
