യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുദ്ധം അവസാനിപ്പിക്കുമെന്ന് ലോകം പ്രതീക്ഷിച്ചെങ്കിലും, വിപണികളെ അമ്പരപ്പിക്കുന്ന പ്രഖ്യാപനമാണ് അദ്ദേഹം നടത്തിയത്. ട്രംപിന്റെ പ്രസംഗം ഓഹരി വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കുകയും എല്ലാവരെയും ഒരുപോലെ വെട്ടിലാക്കുകയും ചെയ്തു.
ഇറാനെതിരായ ആക്രമണം രണ്ടാഴ്ചയ്ക്കകം അവസാനിപ്പിക്കുമെന്ന് പറഞ്ഞ ട്രംപ്, ഇറാൻ വഴങ്ങിയില്ലെങ്കിൽ രാജ്യം തകർക്കുമെന്നും ഭീഷണിപ്പെടുത്തി. ഇറാന്റെ ഊർജ-എണ്ണ നിലയങ്ങൾ ആക്രമിക്കുമെന്നും അവരെ ശിലായുഗത്തിലേക്ക് തള്ളിക്കളയുമെന്നുമാണ് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്.
