ഇറാന്റെ നാവിക-വ്യോമ സേനകളെ പൂർണ്ണമായും തകർത്ത് യുദ്ധത്തിൽ യുഎസ് വിജയിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത ട്രംപ്, ഇറാന്റെ സൈനിക നേതൃത്വം കൊല്ലപ്പെട്ടതായും അവരുടെ മിസൈൽ-ഡ്രോൺ ശേഷി തകർത്തതായും അവകാശപ്പെട്ടു.

നിർണ്ണായക വിജയം നേടിയ സൈന്യത്തെ പ്രശംസിച്ച അദ്ദേഹം, ഇറാന് ഇനി തിരിച്ചടിക്കാൻ ശേഷിയില്ലെന്നും വ്യക്തമാക്കി.ബറാക് ഒബാമയുടെ കാലത്തെ ആണവ കരാർ തെറ്റായ തീരുമാനമാണെന്ന് ട്രംപ് ആവർത്തിച്ചു. ആ കരാർ റദ്ദാക്കാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

യുദ്ധത്തിൽ അമേരിക്ക വിജയിച്ചതായി പ്രഖ്യാപിച്ച ട്രംപ്, ഇറാൻ ചർച്ചകൾ നിരസിച്ച് ആണവ പദ്ധതികളുമായി മുന്നോട്ട് പോയതാണ് സൈനിക നീക്കത്തിന് കാരണമെന്ന് വ്യക്തമാക്കി.

ഒബാമയുടെ ആണവ കരാർ നിലനിന്നിരുന്നെങ്കിൽ അത് ഇസ്രയേലിന്റെ നിലനിൽപ്പിന് ഭീഷണിയാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *