അബുദാബിക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്കേറ്റു. മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഹബ്ഷാൻ ഗ്യാസ് പ്ലാന്റിലുണ്ടായ വൻ തീപിടുത്തം നിയന്ത്രണവിധേയമാക്കി.
പരുക്കേറ്റവരിൽ ഒരു നേപ്പാൾ സ്വദേശിയുടെ നില ഗുരുതരമാണ്. മുൻകരുതൽ നടപടിയായി മേഖലയിൽ സുരക്ഷ ശക്തമാക്കി.മുൻകരുതൽ നടപടിയായി പ്ലാന്റിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. വിവിധയിടങ്ങളിൽ തുടരുന്ന ആക്രമണങ്ങളിൽ യുഎഇയിൽ പരുക്കേറ്റവരുടെ ആകെ എണ്ണം ഇതോടെ 203 ആയി ഉയർന്നു. മേഖലയിൽ അതീവ ജാഗ്രത തുടരുകയാണ്.
