ഇറാൻ യുദ്ധത്തിൽ മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്ന പാക്കിസ്ഥാൻ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. സമാധാന ചർച്ചകൾ പൂർണ്ണമായി വിജയിച്ചില്ലെങ്കിലും ശ്രമങ്ങൾ തുടരുമെന്ന് പാക്കിസ്ഥാൻ അറിയിച്ചു. മധ്യസ്ഥതയ്ക്ക് പകരമായി തങ്ങളുടെ കപ്പലുകൾക്ക് ഇറാൻ യാത്രാാനുമതി നൽകിയെന്നും റിപ്പോർട്ടുകളുണ്ട്.
എങ്കിലും യുദ്ധസാഹചര്യം പാക്കിസ്ഥാൻ്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ തളർത്തി.ഇന്ധന പ്രതിസന്ധിയെത്തുടർന്ന് പാക്കിസ്ഥാനിൽ വിലക്കയറ്റം അതിരൂക്ഷമായി.
ഇറക്കുമതി ചെലവ് വർധിച്ചതോടെ പെട്രോൾ, ഡീസൽ, പാചകവാതക വില സർക്കാർ കുത്തനെ കൂട്ടി. ഐഎംഎഫ് നിബന്ധനകൾ കാരണം ഇളവുകൾ നൽകാൻ കഴിയാത്തത് ജനരോഷത്തിന് ഇടയാക്കിയിട്ടുണ്ട്.
യാത്രാ ചെലവും നിത്യോപയോഗ സാധനങ്ങളുടെ വിലയും ഇതോടെ ക്രമാതീതമായി ഉയർന്നു.ഐഎംഎഫ് നിബന്ധനകൾ മൂലം ഇന്ധന സബ്‌സിഡി നൽകാൻ കഴിയാത്തത് പാക്കിസ്ഥാനെ പ്രതിസന്ധിയിലാക്കി.
ഇറക്കുമതിയെ ആശ്രയിക്കുന്നതിനാൽ രാജ്യാന്തര വിപണിയിലെ വിലക്കയറ്റം രാജ്യത്തെ പെട്രോൾ, ഡീസൽ വിലകളെ നേരിട്ട് ബാധിക്കുന്നു. കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾക്കിടയിൽ അടിക്കടി വില കൂട്ടേണ്ടി വരുന്നത് സാധാരണക്കാരെ കൂടുതൽ ദുരിതത്തിലാക്കുന്നു
.പാക്കിസ്ഥാനിൽ ഇന്ധനവില വീണ്ടും കുത്തനെ കൂട്ടി. പെട്രോളിന് 137.24 രൂപയും ഡീസലിന് 184.49 രൂപയുമാണ് വർധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റർ പെട്രോളിന് 458.4 രൂപയും ഡീസലിന് 520.35 രൂപയുമായി. യുദ്ധം തുടങ്ങിയ ശേഷം രണ്ടാമതായാണ് വില കൂട്ടുന്നത്. വെള്ളിയാഴ്ച മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.
