ഇസ്രായേലിലെ ഹൈഫയിൽ ഇറാന്റെ മിസൈൽ പതിച്ച് തകർന്ന കെട്ടിടത്തിൽ നിന്ന് നാല് മൃതദേഹങ്ങൾ കണ്ടെടുത്തു. 45 ദിവസത്തെ വെടിനിർത്തൽ നിർദ്ദേശം പരിഗണനയിലാണെങ്കിലും, താൽക്കാലിക വെടിനിർത്തലിന്റെ ഭാഗമായി ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി.
അതിനിടെ, ഇറാന് വേണ്ടി ചാരപ്പണി നടത്തിയതിന് ജറുസലേം സ്വദേശിക്കെതിരെ കേസെടുക്കാനും ഇസ്രായേൽ തീരുമാനിച്ചു. നിലവിൽ മേഖലയിൽ സംഘർഷാവസ്ഥ തുടരുകയാണ്.
