ഇറാൻ യുദ്ധം ആറാം ആഴ്ചയിലേക്ക് കടക്കുമ്പോൾ അമേരിക്കൻ നിലപാട് കടുക്കുന്നു. ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ, വഴങ്ങാത്ത ഇറാനെ നാളെ തകർക്കുമെന്ന് പ്രസിഡന്റ് ട്രംപ് ഭീഷണിപ്പെടുത്തി. വിട്ടുവീഴ്ചക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ.

ഹോർമുസ് കടലിടുക്ക് തുറക്കാൻ ട്രംപ് നൽകിയ സമയപരിധി നാളെ അവസാനിക്കുന്നു. ഉടമ്പടിക്ക് തയ്യാറായില്ലെങ്കിൽ ഇറാന്റെ പവർപ്ലാന്റുകളും പാലങ്ങളും തകർത്ത് രാജ്യം നരകതുല്യമാക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.

ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 5:30-നകം തീരുമാനമെടുക്കാനാണ് അന്ത്യശാസനം. എന്നാൽ, അമേരിക്കൻ ആക്രമണമുണ്ടായാൽ പശ്ചിമേഷ്യ ഒന്നാകെ കത്തിയെരിയുമെന്ന മുന്നറിയിപ്പുമായി ഇറാനും നിലപാട് കടുപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *