ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ രംഗത്ത്. രാജ്യം നേരിടുന്ന യുദ്ധഭീഷണിയിൽ 1.4 കോടി പൗരന്മാർ പോരാട്ടത്തിന് സന്നദ്ധത അറിയിച്ചതായി ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. താനും രാജ്യത്തിനായി ജീവൻ നൽകാൻ തയ്യാറാണെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
അമേരിക്കയുടെ ഡെഡ്‌ലൈൻ അവസാനിക്കാനിരിക്കെ, വൈദ്യുതി നിലയങ്ങൾക്ക് ചുറ്റും മനുഷ്യമതിൽ തീർക്കാൻ ഇറാൻ ജനതയോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
