നാസയുടെ അപ്പോളോ പദ്ധതിയിൽ മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള മൂന്നാമത്തെ ദൗത്യമായിരുന്നു അപ്പോളോ 13. 1970 ഏപ്രിൽ 11-ന് വിക്ഷേപിച്ച ഈ പേടകത്തിൽ ജയിംസ് ലവൽ, ജാക്ക് സ്വിഗെർട്ട്, ഫ്രെഡ് ഹെയ്‌സ് എന്നിവരായിരുന്നു യാത്രികർ. ആർട്ടെമിസ് 2 ദൗത്യം വരുന്നത് വരെ ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോർഡ് ഇവർക്കായിരുന്നു. ഇന്നും ലോകം ശ്വാസമടക്കിപ്പിടിച്ചു മാത്രം ഓർക്കുന്ന ഒരു വിസ്മയ യാത്രയാണത്.

ഭൂമിയിൽ നിന്ന് ഏറ്റവുമകലേക്ക് യാത്ര ചെയ്ത റെക്കോർഡ് ഈ ദൗത്യത്തിലെ യാത്രികർക്കായിരുന്നു.യാത്ര തുടങ്ങി 56 മണിക്കൂർ കഴിഞ്ഞപ്പോൾ സർവീസ് മൊഡ്യൂളിലെ ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ചത് അപ്പോളോ 13-ന്റെ വിധി മാറ്റിമറിച്ചു.

വൈദ്യുതിയും ജലവും ഓക്സിജനും നിലച്ച ആ നിർണായക നിമിഷത്തിലാണ് ജാക്ക് സ്വിഗെർട്ട് ലോകപ്രശസ്തമായ ആ സന്ദേശം കൈമാറിയത്: “ഹൂസ്റ്റൺ, നമുക്കൊരു പ്രശ്നമുണ്ട്.” ഇതോടെ ചന്ദ്രനിലിറങ്ങുക എന്ന മോഹം വഴിമാറി, ജീവനോടെ തിരിച്ചെത്താനുള്ള പോരാട്ടം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *