വൈക്കം തലയാഴം സിപിഐ ഓഫീസിൽ കർഷകനായ ചെല്ലപ്പനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സിപിഐ നേതാക്കൾ തന്റെ കൃഷി നശിപ്പിച്ചെന്നും, കൃഷിമന്ത്രി പി. പ്രസാദിനെ കാണാൻ പലതവണ ശ്രമിച്ചിട്ടും അനുമതി ലഭിച്ചില്ലെന്നും മരിക്കുന്നതിന് മുൻപ് പുറത്തുവിട്ട വീഡിയോയിൽ അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്ന ആഭ്യന്തര വകുപ്പിൽ നിന്ന് തനിക്ക് നീതി ലഭിച്ചില്ലെന്നും, തെരഞ്ഞെടുപ്പിന് ശേഷം തന്നെ വേട്ടയാടുമെന്ന് ഭീഷണിയുണ്ടായിരുന്നതായും അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കി. ഇതോടെ സംഭവത്തിൽ രാഷ്ട്രീയ വിവാദംപുകയുകയാണ്.
സിപിഐ ഓഫീസിൽ കർഷകനായ ചെല്ലപ്പൻ തൂങ്ങിമരിച്ച സംഭവത്തിൽ പാർട്ടി നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങൾ. നേതാക്കൾ തന്റെ ഉപജീവനമാർഗം നശിപ്പിച്ചെന്നും ആഭ്യന്തര വകുപ്പിൽ നിന്ന് നീതി ലഭിച്ചില്ലെന്നും ചെല്ലപ്പൻ മരിക്കുന്നതിന് മുൻപ് സമൂഹമാധ്യമങ്ങളിൽ വ്യക്തമാക്കിയിരുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
