ഇന്ന് രാത്രി 9 മണി വരെ ട്രെയിൻ യാത്ര ഒഴിവാക്കണമെന്ന് ഇറാനികൾക്ക് ഇസ്രയേൽ അന്ത്യശാസന നൽകി. യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടെന്നും പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്നുമാണ് സൂചന.

ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഈ നിർണായക മുന്നറിയിപ്പ്.

ഇതോടെ മേഖലയിൽ വീണ്ടും യുദ്ധഭീതി ശക്തമായി.ഇറാൻ തലസ്ഥാനമായ ടെഹ്റാനിലും സിറിയൻ തലസ്ഥാനമായ ഡമാസ്കസിലും ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിൽ നിന്നുള്ള മിസൈലുകളെ ഫലപ്രദമായി പ്രതിരോധിച്ചതായി സിറിയൻ അധികൃതർ അറിയിച്ചു.

ഇതോടൊപ്പം ഇറാന്റെ 7 ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചു. മേഖലയിൽ ആക്രമണങ്ങൾ കടുക്കുന്നതിന്റെ സൂചനയാണിത്.

Leave a Reply

Your email address will not be published. Required fields are marked *