യുഎസ്-ഇസ്രയേൽ ആക്രമണങ്ങളിൽ ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനിക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ട്. അദ്ദേഹം ഇപ്പോൾ അബോധാവസ്ഥയിൽ ഖോമിൽ ചികിത്സയിലാണെന്ന് ‘ റിപ്പോർട്ട് ചെയ്യുന്നു.
യുദ്ധം തുടങ്ങിയ ശേഷം ഖമേനിയുടെ അവസ്ഥയെക്കുറിച്ച് പുറത്തുവരുന്ന ആദ്യത്തെ നിർണായക വിവരമാണിത്. ഇതോടെ ഇറാന്റെ ഭാവി ഭരണനേതൃത്വത്തെക്കുറിച്ച് വലിയ ആശങ്കകൾ ഉയർന്നിരിക്കുകയാണ്.അമേരിക്കൻ-ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ പരിക്കേറ്റ ഇറാൻ്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്.
ഷിയാ പുണ്യനഗരമായ ഖോമിൽ അദ്ദേഹം അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നും ഭരണപരമായ തീരുമാനങ്ങൾ എടുക്കാൻ നിലവിൽ അദ്ദേഹത്തിന് സാധിക്കില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ മുജ്തബയുടെ പിതാവും മുൻ നേതാവുമായ ആയത്തുല്ല ഖമേനി കൊല്ലപ്പെട്ടിരുന്നു.
ഇതേ ആക്രമണത്തിൽ മുജ്തബയുടെ മാതാവും ഭാര്യയും മകനും മരിച്ചതായും അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റതായും പറയപ്പെടുന്നു. പിതാവിൻ്റെ മരണശേഷംമാർച്ചിലാണ് മുജ്തബ പുതിയ നേതാവായി ചുമതലയേറ്റത്.
ഖോമിൽ ആയത്തുല്ല ഖമേനിക്കും കുടുംബാംഗങ്ങൾക്കുമായി വലിയ ശവകുടീരം ഒരുങ്ങുന്നതായും സൂചനയുണ്ട്. ഇറാന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.യുദ്ധം തുടങ്ങിയ ശേഷം മുജ്തബ ഖമേനിയെ ഇതുവരെ പൊതുവേദിയിൽ കണ്ടിട്ടില്ലെന്നത് അഭ്യൂഹങ്ങൾക്ക് ബലമേകുന്നു.
അദ്ദേഹം രാജ്യത്തിന്റെ ചുമതല വഹിക്കുന്നുണ്ടെന്ന് ഇറാൻ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നുണ്ടെങ്കിലും, ഔദ്യോഗിക മാധ്യമങ്ങൾ അദ്ദേഹത്തിന്റെ ശബ്ദമോ പുതിയ ദൃശ്യങ്ങളോ പുറത്തുവിട്ടിട്ടില്ല.
മുജ്തബ അതീവ ഗുരുതരാവസ്ഥയിൽ കോമയിലാണെന്നും ആക്രമണത്തിൽ അദ്ദേഹത്തിന് അംഗഭംഗം വരെ സംഭവിച്ചിട്ടുണ്ടാകാമെന്നുമാണ് യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
