ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് രണ്ട് മില്യൺ ഡോളർ ടോൾ ഏർപ്പെടുത്താൻ വെടിനിർത്തൽ കരാറിൽ ധാരണ. ഇറാൻ സേനയുടെ നിയന്ത്രണത്തിൽ ഗതാഗതം ക്രമീകരിക്കാനാണ് നീക്കമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ നിയന്ത്രണത്തെച്ചൊല്ലി തർക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.
ഹോർമുസിലെ ടോൾ ബിൽ ഇറാൻ അംഗീകരിച്ചു; യുദ്ധത്തിൽ തകർന്ന രാജ്യത്തിന്റെ പുനർനിർമ്മാണത്തിന് ഈ വരുമാനം ഉപയോഗിക്കും. ഇതിനിടെ, ഗതാഗതം നിയന്ത്രിക്കാൻ സഹായിക്കുമെന്നും ഇതിലൂടെ വലിയ ലാഭമുണ്ടാകുമെന്നും ട്രംപ് പ്രതികരിച്ചു.
മിഡിൽ ഈസ്റ്റിന്റെ മാറ്റത്തിന് ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.മിഡിൽ ഈസ്റ്റിന്റെ സുവർണകാലഘട്ടമായി ഇതിനെ വിശേഷിപ്പിച്ച ട്രംപ്, ഹോർമുസിൽ അമേരിക്ക-ഇറാൻ സംയുക്ത നിയന്ത്രണം വരുമെന്നും സൂചിപ്പിച്ചു.
എന്നാൽ ഇക്കാര്യത്തിൽ ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതം രണ്ടാഴ്ചത്തേക്ക് സുരക്ഷിതമായിരിക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറിയിച്ചു.
ഹോർമുസിന്റെ നിയന്ത്രണം സ്വന്തം പക്കൽ നിലനിർത്തണമെന്നും ഒമാനുമായി ചേർന്ന് ടോൾ ഈടാക്കണമെന്നും ഇറാൻ യുഎസിനോട് ആവശ്യപ്പെട്ടു. ഇതിനോടകം തന്നെ ചില കപ്പലുകളിൽ നിന്ന് ഇറാൻ ചുങ്കം ഈടാക്കി തുടങ്ങിയതായും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
