ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയെ പിന്തുണയ്ക്കാത്ത നാറ്റോ സഖ്യത്തിനെതിരെ ഡോണൾഡ് ട്രംപ് രൂക്ഷവിമർശനം ഉന്നയിച്ചു. തങ്ങൾക്ക് ആവശ്യമുള്ളപ്പോൾ നാറ്റോ കൂടെയുണ്ടായിരുന്നില്ലെന്ന് കുറ്റപ്പെടുത്തിയ ട്രംപ്, ആർട്ടിക് മേഖലയിലെ തന്ത്രപ്രധാനമായ ഗ്രീൻലാൻഡിനെ പരാമർശിച്ച് ഭീഷണി മുഴക്കുകയും ചെയ്തു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.

പശ്ചിമേഷ്യൻ സംഘർഷത്തിൽ പിന്തുണ നൽകാത്തതിൽ പ്രതിഷേധിച്ച് നാറ്റോയ്ക്കെതിരെ ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. അമേരിക്ക നൽകുന്ന വലിയ സംഭാവനകൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ ട്രംപ്, ഇത്തവണ ഗ്രീൻലാൻഡിനെ മുൻനിർത്തിയാണ് സഖ്യത്തെ ഭീഷണിപ്പെടുത്തിയത്.

നേരത്തെ ഗ്രീൻലാൻഡ് സ്വന്തമാക്കാൻ അമേരിക്ക നീക്കം നടത്തിയ ഘട്ടം മുതൽ ആരംഭിച്ച ഈ തർക്കം, ജനുവരിയിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിലും അദ്ദേഹം ആവർത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *