അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ഇറാന്റെ ആണവപദ്ധതി തകർക്കാതെ പിന്നോട്ടില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു. സമ്പുഷ്ടീകരിച്ച യുറേനിയം കരാറിലൂടെ പുറത്തെത്തിച്ചില്ലെങ്കിൽ യുദ്ധത്തിലൂടെ ഇസ്രായേൽ അത് പിടിച്ചെടുക്കുമെന്ന് അദ്ദേഹം അന്ത്യശാസനം നൽകി.
വെടിനിർത്തൽ കേവലം താൽക്കാലിക ഇടവേള മാത്രമാണെന്നും ഇറാന്റെ ആണവഭീഷണി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും നെതന്യാഹു വ്യക്തമാക്കി.ഇസ്രായേൽ സൈന്യം ഏതു നിമിഷവും യുദ്ധത്തിന് സജ്ജമാണെന്നും “വിരലുകൾ ട്രിഗറിലാണെന്നും” നെതന്യാഹു മുന്നറിയിപ്പ് നൽകി.
ഇതിനെ പിന്തുണച്ച അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, യുറേനിയം കൈമാറ്റം ചർച്ചകൾക്ക് അതീതമാണെന്ന് വ്യക്തമാക്കി. ഇസ്ഫഹാനിലെ ആണവ കേന്ദ്രങ്ങൾക്ക് സമീപം അടുത്തിടെ യുഎസ് നടത്തിയ സൈനിക നീക്കം യുറേനിയം പിടിച്ചെടുക്കാനായിരുന്നു എന്ന സൂചനകൾ ഇതോടെ ശക്തമായി.
