ഹോർമുസ് കടലിടുക്കിൽ പ്രവേശിക്കാനെത്തിയ യുഎസ് യുദ്ധക്കപ്പലിനെ ഇറാൻ സേന തടയുന്ന ദൃശ്യങ്ങൾ പുറത്ത്. ഇന്ത്യൻ സമുദ്രത്തിലേക്ക് മടങ്ങിപ്പോകാൻ ഇറാൻ ആവശ്യപ്പെട്ടെങ്കിലും, അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചാണ് തങ്ങളുടെ യാത്രയെന്ന് യുഎസ് കപ്പൽ മറുപടി നൽകി.
രണ്ട് യുദ്ധക്കപ്പലുകളെ മടക്കിവിട്ടതായി ഇറാൻ അവകാശപ്പെട്ടപ്പോൾ, തങ്ങൾ കടലിടുക്ക് കടന്നതായാണ് യുഎസ് സേനയുടെ വിശദീകരണം.
ഇസ്‌ലാമാബാദ് ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഇറാൻ, റഷ്യൻ പ്രസിഡന്റുമാർ ഫോണിൽ സംസാരിച്ചു. നിയമങ്ങൾ പാലിക്കാൻ യുഎസ് തയാറായാൽ ചർച്ചയാകാമെന്നാണ് ഇറാന്റെ നിലപാട്.
പാക്കിസ്ഥാൻ വീണ്ടും മധ്യസ്ഥതയ്ക്ക് ശ്രമിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, ഹോർമുസ് വഴിയുള്ള എണ്ണവിതരണം തടസ്സപ്പെട്ടത് ആഗോളതലത്തിൽ കടുത്ത ഇന്ധനക്ഷാമത്തിന് കാരണമായിരിക്കുകയാണ്.
