മുംബൈ ഇന്ത്യൻസിനെതിരെ 1000 റൺസ് തികയ്ക്കുന്ന ആദ്യ താരം എന്ന ചരിത്ര നേട്ടം വിരാട് കോഹ്‌ലി സ്വന്തമാക്കി. മുംബൈയ്‌ക്കെതിരായ മത്സരത്തിൽ 20 റൺസ് പിന്നിട്ടതോടെയാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്.

ഇതോടെ ഐപിഎല്ലിലെ അഞ്ച് ടീമുകൾക്കെതിരെ ആയിരം റൺസിലധികം നേടുന്ന ആദ്യ താരമായും ‘കിങ് കോഹ്‌ലി’ മാറി.മുംബൈക്കെതിരെ 38 പന്തിൽ 50 റൺസ് നേടിയതോടെ കോഹ്‌ലിയുടെ ആകെ സമ്പാദ്യം 1030 റൺസായി. 36 ഇന്നിങ്സുകളിൽ നിന്നാണ് ഈ നേട്ടം.

ഇതോടെ ഐപിഎല്ലിൽ അഞ്ച് വ്യത്യസ്ത ടീമുകൾക്കെതിരെ 1000 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോർഡും വിരാട് സ്വന്തം പേരിലാക്കി.

ചെന്നൈ സൂപ്പർ കിങ്‌സ്, ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകൾക്കെതിരെ നേരത്തെ തന്നെ കോഹ്‌ലി 1000 റൺസ് നേടിയിരുന്നു. ഇപ്പോൾ മുംബൈ ഇന്ത്യൻസിനെതിരെയും ഈ നേട്ടം കൈവരിച്ചതോടെ, അഞ്ച് ടീമുകൾക്കെതിരെ ആയിരം റൺസ് തികയ്ക്കുന്ന ഏക താരമായി വിരാട് മാറി.

Leave a Reply

Your email address will not be published. Required fields are marked *