ഐപിഎല്ലിലെ ആർസിബി-മുംബൈ മത്സരത്തിന് പിന്നാലെ വിവാദങ്ങൾ കൊഴുക്കുന്നു. ഹാർദിക്കിന്റെ ഗ്ലൗസ് മാറ്റത്തിനും രോഹിത്തിന്റെ തർക്കത്തിനും പിന്നാലെ മുംബൈ താരം ടിം ഡേവിഡ് പന്ത് പരിശോധിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
അമ്പയർ ആവശ്യപ്പെട്ടിട്ടും പന്ത് നൽകാതെ കയ്യിലിട്ട് കറക്കി പരിശോധിച്ച ഡേവിഡിന്റെ നടപടി നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു.
പുതിയ പന്തിന്റെ ആകൃതിയിൽ സംശയം പ്രകടിപ്പിച്ച് ടിം ഡേവിഡ് അമ്പയറുടെ പക്കൽ നിന്ന് പന്ത് വാങ്ങി പരിശോധിച്ചു. അമ്പയർ പലതവണ ആവശ്യപ്പെട്ടിട്ടും പന്ത് തിരികെ നൽകാൻ താരം കൂട്ടാക്കാതിരുന്നത് മൈതാനത്ത് നാടകീയ രംഗങ്ങൾക്കും അമ്പയറുടെ പ്രതിഷേധത്തിനും ഇടയാക്കി.
