പൊലീസിനൊപ്പം ചിരിയോടെ ജയിലിലേക്ക്, മുഖത്ത് യാതൊരു കുറ്റബോധമോ നിരാശയോ ഇല്ലാ, കൂളായി ചിരിയോടെ ഒരു യാത്ര ,ഇതൊന്നും തനിക്ക് പ്രശ്നമില്ലെന്നുള്ള മനോഭാവത്തോടെയാണ് ദിവ്യ കാണുന്നതെന്ന് ആ മുഖത്ത് നിന്ന് വ്യക്തം. എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്‍റെ മരണത്തിൽ പ്രതിയായ കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ റിമാന്‍ഡ് ചെയ്തപ്പോഴും യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല.
രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പള്ളിക്കുന്നിലെ വനിത ജയിലിലാണ് ദിവ്യയെ പാര്‍പ്പിക്കുക. അടുത്ത മാസം 12-ാം തിയതി വരെയാണ് റിമാന്‍ഡ് കാലാവധി.
കനത്ത പൊലീസ് സുരക്ഷയോടെയാണ് ദിവ്യയെതളിപ്പറമ്പ് മജിസ്ട്രേറ്റിന്‍റെ വീട്ടില്‍ ഹാജരാക്കിയത്.ജാമ്യഹര്‍ജിയില്‍ വാദം കേട്ട തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് ഒരുരീതിയിലും ബോധിക്കുന്നതായില്ല ദിവ്യയുടെ നിലപാട്. അഴിമതിക്കെതിരായ കുരിശുയുദ്ധമെല്ലാം ദിവ്യയുടെ യാത്രയയപ്പ് യോഗത്തിലെ ഒരൊറ്റ പ്രസംഗം കൊണ്ട് ഒലിച്ചുപോയി.
പ്രോസക്യൂഷന്‍റെയും മരിച്ച എഡിഎം നവീന്‍ബാബുവിന്‍റെ ഭാര്യ മഞ്ജുഷയുടെയും വാദം അംഗീകരിച്ച കോടതി ദിവ്യയ്ക്ക് ജാമ്യം നിഷേധിച്ചു. ഈ സമയമെല്ലാം കണ്ണൂര്‍ കണ്ണവത്തെ വീട്ടിലും ബന്ധുവീടുകളിലും അവര്‍ മറിമാറി താമസിച്ചു.
ഇതിനിടെ ആശുപത്രിയില്‍ ചികില്‍സയും തേടി. കണ്ണൂര്‍ കമ്മിഷണറുടെ ഭാഷയില്‍ പറഞ്ഞാല്‍ അന്വേഷണസംഘത്തിന്‍റെ നിരന്തര നിരീക്ഷണത്തില്‍ ഇക്കാലയളവിലെല്ലാം ദിവ്യയുണ്ടായിരുന്നു.ജാമ്യഹര്‍ജി തള്ളിയപ്പോഴും കീഴടങ്ങാന്‍ ദിവ്യയ്ക്ക് ഭാവമുണ്ടായിരുന്നില്ല.
ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടാമെന്നും അതുവരെ കീഴടങ്ങേണ്ടതില്ലെന്നുമായിരുന്നു ദിവ്യയ്ക്ക് അഭിഭാഷകരില്‍ നിന്ന് ലഭിച്ച നിര്‍ദേശം. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് നേരിടുന്ന ഈ കാലത്ത് കൂടുതല്‍ ചീത്തപ്പേര് കേള്‍ക്കേണ്ടതില്ലെന്ന നിലപാടിലേക്ക് ഒടുവില്‍ പാര്‍ട്ടി നേതൃത്വം എത്തുകയായിരുന്നു.
ഇതനുസിച്ച് കീഴടങ്ങാന്‍ നേതൃത്വം ഉച്ചയോടെ നിര്‍ദേശം നല്‍കി. അവിടം കൊണ്ടുംനാടകം അവസാനിച്ചില്ല. ഇലയ്ക്കും മുള്ളിനും കേടില്ലാതെ ഒരു നാടകത്തിന് ദിവ്യയും പൊലീസും ചേര്‍ന്ന് തിരക്കഥ ഒരുക്കിഇതനുസരിച്ച് ദിവ്യയെ പിടിക്കാനെന്ന വ്യാജേന കണ്ണവത്തെ വീട്ടില്‍ പൊലീസെത്തി.
അവര്‍ അവിടെ ഇല്ലെന്ന് അറിഞ്ഞു തന്നെയായിരുന്നു പൊലീസിന്‍റെ ഈ അന്വേഷണം. വീട്ടില്‍ ദിവ്യയില്ലെന്ന് പ്രഖ്യാപനം. ഉച്ചകഴിഞ്ഞ് കീഴടങ്ങാനെന്ന രീതിയില്‍ ദിവ്യ കണ്ണൂര്‍ക്ക് യാത്ര തുടങ്ങി കണ്ണപുരമെത്തിയപ്പോള്‍ അവിടെ പൊലീസുമെത്തി.
കണ്ടുമുട്ടിപ്പോള്‍ കീഴടങ്ങാനായി എത്തുകയായിരുന്നെന്ന് ദിവ്യയും കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് പൊലീസും.