പാരീസ്: വിവാദ അള്‍ജീരിയന്‍ വനിതാ ബോക്‌സര്‍ ഇമാന്‍ ഖലീഫിന്റെ ലിംഗ നിര്‍ണയ റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ ജൂണില്‍ തയ്യാറാക്കിയ വിദഗ്ധ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. സൗമായ ഫെഡല, ജാക് യങ് എന്നിവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ താരം പുരുഷ ലൈംഗികാവയവങ്ങളുമായാണ് ജനിച്ചത് എന്നാണ് വ്യക്തമാക്കുന്നത്.

ഫ്രഞ്ച് ദിനപ്പത്രം ‘ലെ കറസ്‌പോണ്ടന്റാ’ണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിട്ടത്. ഇമാന്‍ ഖലീഫ് വൃഷണവും ചെറിയ പുരുഷലിംഗവുമായാണ് ജനിച്ചത് എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. താരത്തിന് ഗര്‍ഭാശയമില്ലെന്നും ഇന്‍ഗ്വിനല്‍ കനാലുകളില്‍ ബീജഗ്രന്ഥിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ബ്ലൈന്‍ഡ് വജൈനയും ക്ലിറ്റോറല്‍ ഹൈപ്പര്‍ട്രോഫിയുടെ രൂപത്തില്‍ മൈക്രോ- പെനിസുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.പാരീസിലേയും അള്‍ജീരിയയിലേയും ആശുപത്രികള്‍ സംയുക്തമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

5-ആല്‍ഫ ഡെഫിഷ്യന്‍സി എന്ന അവസ്ഥയും ഇമാന്‍ ഖലീഫിനുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആണ്‍കുഞ്ഞുങ്ങളില്‍ പുരുഷലൈംഗികാവയവങ്ങള്‍ സാധാരണമല്ലാത്ത വളര്‍ച്ച കാണിക്കുന്ന അവസ്ഥയാണ് 5-ആല്‍ഫ ഡെഫിഷ്യന്‍സിപാരീസ് ഒളമ്പിക്‌സിലെ വനിതകളുടെ 66 കിലോഗ്രാം ബോക്‌സിങ് വെല്‍റ്റര്‍വെയ്റ്റ് മത്സരത്തെത്തുടര്‍ന്നുണ്ടായ വിവാദമാണ് ഇമാന്‍ ഖലീഫിനെ ശ്രദ്ധേയയാക്കിയത്.

ഇമാനില്‍നിന്ന് മൂക്കിന് പഞ്ചേറ്റ എതിരാളി ഇറ്റാലിയന്‍ താരം ആഞ്ജല കരിനി മത്സരത്തില്‍നിന്ന് പിന്മാറി. ആഞ്ജലയുടെ പിന്മാറ്റത്തിനുശേഷം റഫറി റിങ്ങില്‍ ഇമാനെ വിജയിയായി പ്രഖ്യാപിച്ചു. പിന്നാലെയാണ് ഇമാന്‍ ഖലീഫിന്റെ ലിംഗസ്വത്വം സംബന്ധിച്ച് വിവാദം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *