തമിഴ് സൂപ്പർ താരം ശിവകാർത്തികേയൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് അമരൻ . മികച്ച പ്രേക്ഷപ്രതികരണങ്ങളോടെ ചിത്രം തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് . രാജ്കുമാര്‍ പെരിയസാമി സംവിധാനം നിർവഹിച്ച ചിത്രം 300 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്.
ശിവകാര്‍ത്തികേയന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുയാണ്അമരൻ.മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറഞ്ഞ ചിത്രം ദീപാവലി റിലീസായിയാണ് തീയേറ്ററുകളിൽ എത്തിയത്.
ചിത്രത്തിൽ മേജര്‍ മുകുന്ദ് ആയാണ് ശിവകാര്‍ത്തികേയന്‍ വേഷമിട്ടിരിക്കുന്നത്. 10 ദിവസം കൊണ്ടാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 200 കോടി ക്ലബ്ബില്‍ എത്തിയത്. തമിഴിൽ ഈ വർഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ അമരനും ഇടം നേടി കഴിഞ്ഞു.
22 ദിവസങ്ങൾ കൊണ്ടാണ് ചിത്രം 300 കോടി ക്ലബ്ബിൽ എത്തിയത്.ഇപ്പോൾ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ . ‘വെണ്ണിലവ് സാറല്‍’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് യുഗഭാരതിയാണ്. ജി വി പ്രകാശ് കുമാറാണ് വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് .
കപില്‍ കപിലനും രക്ഷിത സുരേഷും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. രാജ് കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണല്‍, സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യ എന്നീ ബാനറുകളില്‍ കമല്‍ ഹാസന്‍,ആര്‍ മഹേന്ദ്രന്‍, വിവേക് കൃഷ്ണാനി എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
ചിത്രത്തിന്‍റെ പ്രമേയത്തിന്‍റെ പ്രത്യേകതയും വമ്പന്‍ ബാനറുകളുടെ ചിത്രമെന്നതുമടക്കം വലിയ പ്രീ റിലീസ് ഹൈപ്പ് ആയിരുന്നു അമരന് നല്‍കിയത്.