എ ആർ റഹ്‌മാനും ഭാര്യ സൈറ ഭാനുവും വിവാഹമോചിതരാകുന്നുവെന്ന പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ അദ്ദേഹത്തിന്റെ ബാൻഡിലെ ഗിറ്റാറിസ്റ്റ് മോഹിനി ഡേയും തന്റെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നുവെന്ന വാർത്ത ഏറെ ചർച്ചയായിരുന്നു. അതിന് പിന്നാലെയാണിപ്പോൾ വിശദീകരണവുമായി സൈറാ ഭാനുവിന്റെ അഭിഭാഷക വന്ദന ഷാ രംഗത്തെത്തിയിരിക്കുന്നത്. ”

റഹ്മാൻ്റെയും സൈറയുടെയും വിവാഹമോചനവും മോഹിനി ഡേയുടെ വിവാഹമോചനവും തമ്മിൽ യാതൊരു ബന്ധവുമില്ല. സൈറയും റഹ്മാനും സ്വന്തം നിലയിലാണ് ഈ തീരുമാനമെടുത്തത്”

എ ആര്‍ റഹ്‌മാന്‍- സൈറ ഭാനു വിവാഹമോചനത്തില്‍ സാമ്പത്തിക ഒത്തുതീര്‍പ്പുകളെക്കുറിച്ചോ നഷ്ടപരിഹാരങ്ങളെക്കുറിച്ചോ യാതൊരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ലെന്നും വന്ദന ഷാ വ്യക്തമാക്കി. ഇരുവരുടെയും സൗഹാർദ്ദ പരമായ വിവാഹമോചനമായിരിക്കും. “കാര്യമായ വൈകാരിക സമ്മർദ്ദമാണ്” ഇരുവരുടെയും വേർപിരിയലിന് കാരണം.

സ്‌നേഹിച്ചിട്ടും, തങ്ങൾക്കിടയിൽ വളർന്ന വിടവ് നികത്താൻ ദമ്പതികൾക്ക് കഴിഞ്ഞില്ല. തികച്ചും വേദനാജനകമായ കാര്യംതന്നെയാണിത്. വിവാഹമോചനം ആഘോഷിക്കേണ്ട അവസരമല്ലെന്നും വന്ദന ഷാ അഭിമുഖത്തിൽ വ്യക്തമാക്കി.

കൊല്‍ക്കത്തയില്‍ നിന്നുള്ള ബാസ് പ്ലെയറാണ് മോഹിനി ഡേ. ഇരുപത്തിയൊമ്പതുകാരിയായ മോഹിനി എ ആര്‍ റഹ്മാനൊപ്പം ലോകമെമ്പാടും 40- ലേറെ ഷോകളില്‍ ഭാഗമായിട്ടുണ്ട്. ഫ്രീ സ്പിരിറ്റ് എന്ന പേരില്‍ 2023 ല്‍ അവര്‍ പുറത്തിറക്കിയ ആല്‍ബം ഏറെ ശ്രദ്ധ നേടിയിരുന്നു. 2010 മുതല്‍ മോഹിനി സംഗീത രംഗത്ത് സജീവമാണ്.

ബംഗ്ലാദേശി ടെലിവിഷന്‍ ഷോയായ വിന്‍ഡ് ഓഫ് ചേഞ്ചിലെ പ്രകടനത്തിലൂടെയാണ് അവര്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. സംഗീതജ്ഞനായ ഭർത്താവ് മാർക്ക് ഹാർട്ട്‌സച്ചിലുമായി വേർപിരിയുന്നുവെന്ന വാർത്ത ഇവർ ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചിരുന്നത്.

പരസ്പരധാരണയോടെയാണ് ഞങ്ങൾ ദാമ്പത്യബന്ധം അവസാനിപ്പിക്കുന്നത്, തങ്ങളുടെ തീരുമാനത്തെ പോസിറ്റീവായി കണ്ട് അംഗീകരിച്ച് സ്വകാര്യത മാനിക്കണമെന്നും ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ജീവിതത്തില്‍ വ്യത്യസ്തമായ ചില കാര്യങ്ങള്‍ വേണമെന്നുള്ളതുകൊണ്ടാണ് തങ്ങൾ പിരിയുന്നതെന്നും, നല്ല സുഹൃത്തുക്കളായി തുടരുമെന്നും ഇരുവരും ആരാധകരെ അറിയിച്ചു.

വിവാഹമോചിതരായെങ്കിലും പ്രോജക്ടുകള്‍ക്കായി മോഹിനിയും മാര്‍ക്കും ഇനിയും ഒരുമിക്കുമെന്നും അവര്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *