ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. ഒന്നാമിന്നിങ്സില്‍ 46 റണ്‍സിന്‍റെ ലീഡ് നേടിയ ടീം രണ്ടാമിന്നിങ്സില്‍ മികച്ച തുടക്കം കുറിച്ചു. ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും കെ.എല്‍.രാഹുലും ചേര്‍ന്ന് ആദ്യവിക്കറ്റില്‍ 150 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
ഒന്നരദിവസം കൊണ്ട് 20 വിക്കറ്റ് വീണ പിച്ചില്‍ കരുതലോടെയാണ് ഇരുവരും ബാറ്റ് ചെയ്യുന്നത്. യശസ്വി സെഞ്ചറിയിലേക്ക് നീങ്ങുമ്പോള്‍ രാഹുല്‍ അര്‍ധസെഞ്ചറിയുമായി മികച്ച പിന്തുണ നല്‍കി. ടെസ്റ്റില്‍ ജയ്സ്വാളിന്‍റെ എട്ടാം അര്‍ധസെഞ്ചറിയാണിത്.
ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് ആറ് ബോളര്‍മാരെ പരീക്ഷിച്ചെങ്കിലുംഅര്‍ധസെഞ്ചറിയാണിത്. ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് ആറ് ബോളര്‍മാരെ പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.
19 ഓവറില്‍ 9 റണ്‍സ് മാത്രം വഴങ്ങിയ ജോഷ് ഹേസല്‍വുഡാണ് ഏറ്റവും മികച്ചുനിന്നത്.നേരത്തേ ഓസ്ട്രേലിയയുടെ ഒന്നാമിന്നിങ്സ് ഇന്ത്യ വെറും 104 റണ്‍സില്‍ അവസാനിപ്പിച്ചു. 46 റണ്‍സിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്. ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 150 റണ്‍സാണ് നേടിയത്.
ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയുടെയും ഹര്‍ഷിത് റാണയുടെയും തീപാറുന്ന ബോളിങ്ങാണ് ഓസ്ട്രേലിയയെ കശക്കിയെറിയാന്‍ ഇന്ത്യയ്ക്ക് കരുത്തായത്. 26 റണ്‍സ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കിനും 21 റണ്‍സെടുത്ത അലക്സ് കാരിയും ഒഴികെ ആര്‍ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. ബുംറ അഞ്ചും റാണ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റ് വീഴ്ത്തി.