കുമരകം: പ്രളയവും കോവിഡും സൃഷ്ടിച്ച തളര്‍ച്ചയെ മറികടന്ന് കുമരകം ടൂറിസം വീണ്ടും ഹൗസ്ഫുള്. ബജറ്റ് ഹോട്ടലുകള്‍ ഒഴികെ മറ്റെല്ലാ റിസോര്‍ട്ടുകളും സഞ്ചാരികളെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ചും കെട്ടിടങ്ങള്‍ക്ക് നിറംപകര്‍ന്നും പൂന്തോട്ടങ്ങള്‍ മോടി കൂട്ടിയും റിസോര്‍ട്ടുകള്‍ സഞ്ചാരികള്‍ക്കായി സജ്ജമാക്കുന്ന കാഴ്ചയാണ് എവിടെയും.
കേക്ക്
മിക്സിങ്ങും ആഘോഷപൂര്‍വം നടന്നു.50 ശതമാനത്തിലധികവും വിദേശികളാണെന്ന് ചേംബര്‍ ഓഫ് വേമ്പനാട് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ് പ്രസിഡന്റ് ഹരികൃഷ്ണന് പറഞ്ഞു.
24 റിസോര്‍ട്ടുകളിലായി 900 മുറികള്‍, കുമരകം, കവണാറ്റിന്‍കര, ചീപ്പുങ്കല്‍, കൈപ്പുഴമുട്ട് ബോട്ട് ജെട്ടികളിലായി 150 ഹൗസ് ബോട്ടുകള്‍, നൂറോളം ശിക്കാര മോട്ടോര്‍ ബോട്ടുകള്‍, 20-ലേറെപരം പ്രീമിയം ഹോം സ്റ്റേകള്‍ തുടങ്ങിയവ ഇവിടെയുണ്ട്.അമേരിക്ക ആസ്ഥാനമായ ഫോഡര്‍സ് ട്രാവല്‍, പ്രധാന ശുപാര്‍ശിത സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍നിന്ന് കേരളത്തെ ഒഴിവാക്കി.
അശ്രദ്ധമായ സമീപനംമൂലം ക്ഷയോന്മുഖമാകുന്നെന്ന് വിലയിരുത്തി ഇവര്‍ ‘നോ ലിസ്റ്റി’ലേക്ക് മാറ്റിയ 12 സ്ഥലങ്ങളിലൊന്നാണ് കേരളം. എവറസ്റ്റും ഇതില്‍പ്പെടുന്നുണ്ട്.
കേരളത്തില്‍ മനുഷ്യന്റെ ഇടപെടല്‍മൂലം വര്‍ധിക്കുന്ന കായല്‍മലിനീകരണവും ഉരുള്‍പൊട്ടലുമെല്ലാം പ്രശ്നങ്ങളാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
വെള്ളപ്പൊക്കം, അനധികൃത നിര്‍മാണം, മലിനീകരണം എന്നിവ ഇന്ത്യയിലെ ഏറ്റവുംവലിയ തണ്ണീര്‍ത്തട ആവാസവ്യവസ്ഥയായ വേമ്പനാട്ടുകായലിനെ തകര്‍ക്കുകയാണ്. 2015 മുതല്‍ ഏഴുവര്‍ഷം ഇന്ത്യയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 60 ശതമാനവും കേരളത്തിലായിരുന്നു.സ്ഥായിയായ സൗകര്യവികസനം നടത്താതെ ടൂറിസത്തിനായി അമിതമായി ചൂഷണംചെയ്യുന്നത് അതിലോലമായ ആവാസവ്യവസ്ഥയെയും പ്രാദേശിക ജനസമൂഹത്തിന്റെ നിലനില്പിനെയും ബാധിക്കും.
‘നോ ലിസ്റ്റി’ല്‍പ്പെടുത്തിയ സ്ഥലങ്ങള്‍ സമയവും പണവും നഷ്ടപ്പെടുത്തുന്നതോ അപ്രധാനമോ അല്ലെന്നും ഫോഡര്‍സ് വ്യക്തമാക്കുന്നുണ്ട്. സഞ്ചാരികള്‍ ബഹിഷ്കരിക്കേണ്ട സ്ഥലങ്ങളല്ല ഇവ. പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കാനുള്ള ഓര്‍മപ്പെടുത്തലാണ് ‘നോ ലിസ്റ്റെ’ന്നും ഫോഡര്‍സ് പറയുന്നു.