ഐപിഎല്‍ മെഗാ താര ലേലം കഴിഞ്ഞു. ചില താരങ്ങൾ നേട്ടമുണ്ടാക്കിയപ്പോൾ ചില താരങ്ങളുടെ വില കുത്തനെ ഇടിഞ്ഞു. പലരും അൺസോൾഡായി. ലേലത്തിൽ ഏറ്റവും വലിയ തുകകൾ സ്വന്തമാക്കി റിഷഭ് പന്തും ശ്രേയസ് അയ്യരും ചരിത്രം കുറിച്ചു. ഒറ്റനോട്ടത്തിൽ ഈ ഐപിഎല്ലിലെ ലേല സ്റ്റാറുകൾ ഇവരാണെന്ന് തോന്നുമെങ്കിലും വർധനവിലെ ശതമാന കണക്കിൽ ഇവർക്ക് മുകളിലും നേട്ടമുണ്ടാക്കിയ താരങ്ങളുണ്ട്.
താരലേത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സ്വന്തമാക്കിയ ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയാണ് ഏറ്റവും കൂടുതല്‍ പ്രതിഫല വര്‍ധന കിട്ടിയ താരം. 11 കോടി രൂപക്കാണ് താരലേലത്തില്‍ ആര്‍സിബി ജിതേഷ് ശര്‍മയെ സ്വന്തമാക്കിയത്. 2022ല്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്കാണ് ജിതേഷ് ശര്‍മ പഞ്ചാബ് കിങ്സിലെത്തിയത്.
അടുത്ത രണ്ട് സീസണുകളിലും അതേ തുകയ്ക്ക് തന്നെ ടീമില്‍ തുടര്‍ന്നു. എന്നാല്‍ ഇത്തവണത്തെ മെഗാ താരലേത്തില്‍ ആര്‍സിബി 11 കോടി മുടക്കി ടീമിലെടുത്തതോടെ ജിതേഷിന്റെ പ്രതിഫലം 55 ഇരട്ടി വര്‍ധിച്ചു. 20 ലക്ഷത്തില്‍ നിന്ന് ഒറ്റയടിക്ക് താരമൂല്യം 11 കോടിയിലെത്തി.ഐപിഎല്‍ താരലേലത്തില്‍ പഞ്ചാബ് കിങ്സ് ശ്രേയസ് അയ്യരെ 26.75 കോടിക്കാണ് സ്വന്തമാക്കിയത്.
റിഷഭ് പന്തിനെ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് 27 കോടിക്കും. 2024 ൽ 12. 25 കോടിയായിരുന്നു ശ്രേയസ് അയ്യർക്ക് കൊൽക്കത്ത കൊടുത്തിരുന്നത്. 2024ൽ ഡൽഹി ക്യാപിറ്റൽസ് 16 കോടിയായിരുന്നു റിഷഭ് പന്തിന് നൽകിയിരുന്നത്.
ഇരുവരുടെയും കഴിഞ്ഞ തവണത്തെ സാലറിയിൽ ഇരട്ടിയോളം വർധനവാണ് ഉണ്ടായത്.അതേ സമയം പഞ്ചാബ് കിങ്സിൽ ആദ്യ രണ്ട് സീസണുകളില്‍ മികച്ച പ്രകടനം നടത്തിയ ജിതേഷ് ശര്‍മ 163, 156 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് ചെയ്തിരുന്നത്. പിന്നാലെ ഇന്ത്യൻ ടി20 ടീമിലും ജിതേഷ് അരങ്ങേറി.
സഞ്ജു സാംസണ് മുമ്പ് ടി20യില്‍ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കീപ്പറായി അരങ്ങേറിയ ജിതേഷിന് സ്ഥിരതയുള്ള പ്രകടനം കാഴ്ച വെക്കാൻ കഴിയാത്തതോടെ പുറത്ത് പോകേണ്ടി വന്നു