കൊച്ചി: ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ കളക്ഷന്‍ ആനുപാതികമായി നികുതി അടച്ചിട്ടില്ലെന്ന് കണ്ടെത്തല്‍. പറവ ഫിലിംസ് കമ്പനിയുടെ ഓഫീസില്‍ നടത്തിയ റെയ്ഡിലാണ് കണ്ടെത്തല്‍. സംഭവത്തില്‍ നടന് സൗബിന് ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടിയേക്കും.
242 കോടി രൂപയുടെ കളക്ഷന്‍ മഞ്ഞുമ്മല്‍ ബോയ്സ് നേടിയിരുന്നു. പറവ ഫിലിംസില്‍ 60 കോടിയുടെ നികുതിവെട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തല്‍. പറവ ഫിലിംസ് കമ്പനിയുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് ദുരൂഹത തുടരുകയാണെന്നും ആധായ നികുതി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.
പറവ ഫിലിംസില്‍ ആധായനികുതി വകുപ്പ് നടത്തുന്ന റെയ്ഡ് ഇന്നും തുടരുകയാണ്. ഏഴ് കേന്ദ്രങ്ങളിലാണ് പരിശോധന തുടരുന്നത്. ഡ്രീം ബിഗ് ഫിലിംസ് എന്ന വിതരണ കമ്പനിയിലും അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു.
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ വിതരണവുമായി ബന്ധപ്പെടുത്തിയാണ് ഇവിടെ റെയ്ഡ് നടന്നത്.