പുതിയ താമസ സ്ഥലമായ വൈക്കത്ത് ഏറെ സന്തോഷകരമായ ജീവിതം ആസ്വദിക്കുകയാണ് താനെന്ന് നടൻ ബാല വെളിപ്പെടുത്തിയിരുന്നു. ഇവിടെ വന്നപ്പോഴാണ് മലയാളികള്‍ എന്താണെന്നും ദൈവം തമ്പുരാന് എങ്ങനെയാണെന്നും കൂടുതൽ മനസ്സിലാക്കാൻ സാധിച്ചതെന്നും ബാല പറഞ്ഞു.
ഭാര്യ കോകിലയ്ക്കൊപ്പം വൈക്കത്താണ് താരം താമസം. ഇപ്പോഴിതാ തന്റെ മുന്‍ ഭാര്യ എലിസബത്തിനെ പറ്റി സംസാരിക്കുകയാണ് താരം.ഒരു സ്വകാര്യ ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് എലിസബത്തിനെ പറ്റി ബാല മനസ് തുറക്കുന്നത്. എന്തുകൊണ്ട് വേർപിരിഞ്ഞു എന്ന് ചോദ്യത്തിന് പറയില്ല എന്നാണ് ബാല മറുപടി നൽകിയത്.
കൊച്ചിയിൽ ആയിരുന്നപ്പോൾ ഒത്തിരി പ്രശ്നങ്ങളുണ്ടായിരുന്നു. കോകില എന്റെ ജീവിതത്തിലേക്കു വന്നപ്പോൾ അവൾക്കു പല സംശയങ്ങളും പേടിയും ഉണ്ടായിരുന്നു. വൈക്കത്ത് വന്നപ്പോൾ അതെല്ലാം മാറി. ഞാൻ വേറൊരു ലോകത്താണ് ഇപ്പോൾ ജീവിക്കുന്നതെന്നും താരം പറഞ്ഞു.ബാലയുടെ വാക്കുകള്‍
‘എലിസബത്തുമായുള്ള വിവാഹം നിയമപരമായി നടന്നിട്ടില്ല. എലിസബത്ത് എപ്പോഴും നന്നായിരിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ആശുപത്രിയിൽ കിടന്നപ്പോൾ എന്നെ സഹായിച്ചതിന് എലിസബത്തിനോട് നന്ദിയുണ്ട്. എലിസബത്ത് ഗോൾഡ് ആണ്. അവൾ നന്നായിരിക്കണം’ എന്നും ബാല.