അഡ്​ലെയ്ഡ് ടെസ്റ്റില്‍ ഓസീസിനെതിരെ ബോള്‍ ചെയ്യുന്നതിനിടെ ഇന്ത്യയുടെ സൂപ്പര്‍താരം ബുംറ വേദന കൊണ്ട് പുളഞ്ഞ് നിലത്ത് കിടന്നത് പരുക്കേറ്റിട്ടെന്ന് മുന്‍ ഓസീസ് താരങ്ങള്‍. 80–ാം ഓവറിലാണ് കാല്‍ത്തുടയ്ക്കുള്ളില്‍ പേശീവലിവ് ഉണ്ടായതിനെ തുടര്‍ന്ന് ബുംറ ഗ്രൗണ്ടില്‍ കിടന്നത്.

ഇത് വെറും വേദന മാത്രമായിരുന്നുവെന്നും പരുക്കല്ലെന്നും ഇന്ത്യന്‍ ബോളിങ് കോച്ച് മോണ്‍ മെര്‍ക്കല്‍ കളിക്ക് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചിരുന്നു.

എന്നാല്‍ മെര്‍ക്കല്‍ പറഞ്ഞത് അത്ര വിശ്വസിക്കേണ്ടതില്ലെന്ന് മുന്‍ ഓസീസ് താരമായ ഡാമിയന്‍ ഫ്ലെമിങ് പറയുന്നത്. ബുംറ ബ്രിസ്ബെ​യ്നില്‍ പരിശീലനത്തിനിറങ്ങാത്തത് പരുക്ക് കൊണ്ടാണെന്നും ഡാമിയന്‍ പറയുന്നു.

ഒന്നാം ഇന്നിങ്സില്‍ പന്തെറിഞ്ഞത് പോലെയല്ല ബുംറ രണ്ടാമിന്നിങ്സില്‍ പന്തെറി‍ഞ്ഞതെന്നും വിശ്രമം വേണ്ടിയിരുന്നിടത്ത് തെറ്റായ തീരുമാനമാണ് ബുംറയെടുത്തതെന്നും ഡാമിയന്‍ പറയുന്നു. വെറും 18 റണ്‍സ് മാത്രം മതി ഓസീസിന് ജയിക്കാനെന്നിരിക്കെ തോല്‍വിയുറപ്പിച്ച ഇന്ത്യ ആ സമയത്തും ബുംറയെ തന്നെയാണ് ബോളും നല്‍കി വിട്ടത്.

ക്യാപ്റ്റന്‍റെ ഭാഗത്ത് നിന്നുള്ള തെറ്റായ തീരുമാനമായിരുന്നു അതെന്നുംപിങ്ക് ബോള്‍ ടെസ്റ്റില്‍ നാല് വിക്കറ്റുമാത്രമാണ് ബുംറയ്ക്ക് വീഴ്ത്താനായത്. പെര്‍ത്തില്‍ എട്ട് വിക്കറ്റ് പിഴുത ബുറ തന്നെയായിരുന്നു പ്ലെയര്‍ ഓഫ് ദ് മാച്ചും. അഡ്​ലെയ്ഡിലെ പരാജയത്തിന് പിന്നാലെ ബുംറയ്ക്ക് ഒറ്റയ്ക്ക് ബോള്‍ ചെയ്യാന്‍ പറ്റില്ലെന്നും മറ്റുള്ളവര്‍ കൂടി പ്രതീക്ഷയ്ക്കൊത്ത് ഉയരണണമെന്നും രോഹിത് തുറന്നടിച്ചിരുന്നു.

ഷമിയുടെ അഭാവം ഇന്ത്യന്‍ ടീമില്‍ വലിയ വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ ബോളിങ് സമ്മര്‍ദമത്രയും ബുംറയുടെ മാത്രം ചുമലിലായി. രണ്ട് ടെസ്റ്റിലും ഓസീസ് താരങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്താനായതും ബുംറയ്ക്ക് മാത്രമാണ്.

ഹര്‍ഷിതാവട്ടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നിട്ടുമില്ലഷമിയെ ടീമിലേക്ക് മടക്കി വിളിക്കുന്നതില്‍ രോഹിത് താല്‍പര്യം കാണിക്കുന്നില്ലെന്നും ഫിറ്റ്നസിന്‍റെ പേരില്‍ മാറ്റി നിര്‍ത്തുന്നുവെന്നും ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു.ഒറ്റ ബോളര്‍ മാത്രമുള്ള ഒരു ടീമിനെയും താന്‍ ഇന്നേവരെ കണ്ടിട്ടില്ലെന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫിന്‍റെ വിമര്‍ശനം.

ബുംറയ്ക്ക് പരുക്കെന്നത് വാസതവമാണെങ്കില്‍ പരമ്പര ഇന്ത്യ മറന്നേക്കൂവെന്നും കൈഫ് തുറന്നടിച്ചു. 5 ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യയും ഓസീസും ഓരോ ജയത്തോടെ ഒപ്പത്തിനൊപ്പമാണ്. ശനിയാഴ്ചയാണ് ബ്രിസ്​ബെയ്​നില്‍ മൂന്നാം ടെസ്റ്റ് ആരംഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *