അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വിടാമുയർച്ചി’. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. തൃഷയും അജിത്തും ഒന്നിക്കുന്ന ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ നിർമാതാകൾ പങ്കുവെച്ച ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നത്.
ബാങ്കോകിലെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് നിർമാതാകൾ പങ്കിട്ടിരിക്കുന്നത്.
അജിതിന്റെയും തൃഷയുടെയും കോമ്പിനേഷൻ സീനുകളുടെ ചിത്രീകരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. സ്റ്റൈലിഷ് കോസ്റ്റ്യൂമിൽ രണ്ടുപേരും കൈകൾ കോർത്ത് നടക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇഷ്ട താരങ്ങളെ വീണ്ടും ഒന്നിച്ച് കണ്ട സന്തോഷത്തിലാണ് ആരാധകർ.