ദീപാവലി റിലീസായി തീയേറ്ററുകളിൽ എത്തിയ ഹൊറർ കോമഡി ചിത്രം ‘ഭൂൽ ഭുലയ്യ 3 ’ ഒടിടിയിലേക്ക്.കാർത്തിക് ആര്യൻ നായകനായെത്തിയ ഭൂൽ ഭുലയ്യ 3 ഡിസംബർ 27 നാണ് ഒടിടി റിലീസ് ചെയ്യുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാകും ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. ഭൂൽ ഭുലയ്യ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമായി എത്തിയ ചിത്രം ബോക്സ്ഓഫീസിൽ വൻ ഹിറ്റായിരുന്നു.
417.51 കളക്ഷൻ നേടിയ ചിത്രം റിലീസായി 2 മാസത്തിനുശേഷമാണ് ഒടിടി റിലീസിന് ഒരുങ്ങുന്നത്.അനീസ് ബസ്മി സംവിധാനം ചെയ്ത ചിത്രത്തിൽ കാർത്തിക്കിനും വിദ്യ ബാലനും പുറമെ മാധുരി ദീക്ഷിത്ത്, തൃപ്തി ഡിമ്രി, സഞ്ജയ് മിശ്ര, രാജ്പാൽ യാദവ്, അശ്വിനി കൽസേക്കർ, വിജയ് റാസ്, മനീഷ് വാധ്വ, രാജേഷ് ശർമ്മ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
2007ലായിരുന്നു ‘ഭൂൽ ഭുലയ്യ’ ആദ്യഭാഗം റിലീസ് ചെയ്തത്. മലയാളത്തിൽ സൂപ്പർഹിറ്റായ മണിച്ചിത്രത്താഴിന്റെ റീമേക്കായ സിനിമ പ്രിയദർശനായിരുന്നു സംവിധാനം ചെയ്തത്. ഭൂൽ ഭുലയ്യ വലിയ വിജയമാകുകയും പിൽക്കാലത്ത് ഒരു കൾട്ട് ചിത്രമായി മാറുകയും ചെയ്തിരുന്നു. പിന്നീട് ചിത്രത്തിന് രണ്ടാം ഭാഗം അണിയറപ്രവർത്തകർ ഒരുക്കിയിരുന്നു. 2022ലായിരുന്നു ഇത് എത്തിയത്. ഇതിലും നായകന് കാര്‍ത്തിക് ആര്യനായിരുന്നു.