സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. 120 റൺസ് എടുക്കുന്നതിനിടെ 6 വിക്കറ്റ് നഷ്ടം. ഋഷഭ് പന്ത് 40 റൺസ് എടുത്ത് പുറത്തായി. നിതീഷ് കുമാർ റെഡ്ഢി പൂജ്യത്തിന് പുറത്ത്. സ്കോട്ട് ബോളണ്ടിന് നാല് വിക്കറ്റ് ലഭിച്ചു. നിലവിൽ 125/ 6 എന്ന നിലയിലാണ് ഇന്ത്യ.ഇത്തവണയും പതിവ് പോലെ നിരാശപ്പെടുത്തി വിരാട് കോലി. ഓഫ് സ്റ്റംപിന് പുറത്തുപോകുന്ന പന്തില്‍ ബാറ്റ് വച്ച്, സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് കോലി മടങ്ങുന്നത്.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ എട്ട് ഇന്നിങ്സിൽ ഏഴ് തവണയും കോലി പുറത്തായത് ഈ രീയിയിലാണ്. പരമ്പരയില്‍ നാലാം തവണയാണ് ബോളണ്ട് കോലിയെ പുറത്താക്കുന്നത്.നേരത്തെ, കോലിക്ക്17(69) പുറമെ യശസ്വി ജയസ്വാള്‍ (10), കെ എല്‍ രാഹുല്‍ (4), ശുഭ്മാന്‍ ഗില്‍ (20) റിഷഭ് പന്ത്(40) നിതീഷ് കുമാർ റെഡ്ഢി(0) എന്നിവർ പുറത്തായി.

ആദ്യ സെഷനില്‍ തന്നെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി.ആദ്യ സെഷന്റെ അവസാന പന്തിലാണ് ഗില്‍ മടങ്ങുന്നത്.

രോഹിത് ശര്‍മ ഇല്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. ജസ്പ്രിത് ബുമ്ര നായകനായി തിരിച്ചെത്തി. രോഹിത്തിന് പകരം ശുഭ്മാന്‍ ഗില്‍ ടീമിലെത്തി. പരുക്കേറ്റ ആകാശ് ദീപിന് പകരം പ്രസിദ്ധ് കൃഷ്ണയും കളിക്കും. ഓസ്ട്രേലിയ ഒരു മാറ്റം വരുത്തി. മിച്ചല്‍ മാര്‍ഷിന് പകരം ബ്യൂ വെബ്സ്റ്റര്‍ അരങ്ങേറ്റം കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *