താന്‍ നടക്കുന്നത് പാപഭാരങ്ങള്‍ ചുമന്നെന്ന് പി.വി.അന്‍വര്‍. വി.ഡി.സതീശനെതിരെ ഉന്നയിച്ച ആരോപണം അതിലൊന്നുമാത്രം. പ്രതിപക്ഷനേതാവിനെതിരെ ആരോപണം ഉന്നയിക്കാന്‍ പറഞ്ഞത് പി.ശശി. ശശി നേരിട്ടാണ് ആവശ്യപ്പെട്ടത്. പാര്‍ട്ടി ഏല്‍പിച്ച ദൗത്യം നിര്‍വഹിച്ചു. വി.ഡി.സതീശനുണ്ടായ മാനഹാനിക്ക് മാപ്പുചോദിക്കുന്നു.

കേരളസമൂഹത്തോടും അദ്ദേഹത്തിന്‍റെ കുടുംബത്തോടും മാപ്പപേക്ഷിക്കുന്നു. പി.ശശിയാണ് ഡ്രാഫ്റ്റ് തയാറാക്കി നല്‍കിയത്. 150 കോടി രൂപ ഇലക്ഷന്‍ ഫണ്ട് വന്നുവെന്ന് കൃത്യമായി ടൈപ്പ് ചെയ്ത് തന്നു. ‌150 കോടി രൂപ കൈക്കൂലി വാങ്ങിയ പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രിയെയും കുടുംബത്തെയും ആക്രമിക്കുന്നുവോ എന്ന രോഷം ഉണ്ടായിരുന്നുവെന്നും പി.വി.അന്‍വര്‍വെറുതെ വിളിച്ചുപറഞ്ഞ ആരോപണമല്ല.

സ്പീക്കര്‍ക്ക് വിഷയം നല്‍കി, അനുമതി വാങ്ങിയാണ് സഭയില്‍ ഉന്നയിച്ചത്. അതും ചെയ്തത് പാര്‍ട്ടി നേതൃത്വവും ശശിയുമാണ്.

അവര്‍ പറഞ്ഞതിന്‍റെ ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലും വ്യക്തിപരമായ വികാരത്തിന്‍റെ പേരിലുമാണ് വിഷയം ഉന്നയിച്ചത്. കാര്യം ശരിയല്ലേ എന്ന് ഞാന്‍ ശശിയോട് ചോദിച്ചു. പൂര്‍ണമായും ശരിയാണെന്ന് ശശി പറഞ്ഞു.

വിവരാവകാശപ്രകാരം എന്‍റെ പ്രസംഗം ശേഖരിക്കുകയും വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കി. കോടതി അന്വേഷിച്ച് വസ്തുതയില്ലെന്ന് കണ്ടെത്തി. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ശശി അന്നുമുതല്‍ തുടങ്ങിയിരിക്കുന്നു. എന്നെ ഒരു സ്ഥലത്ത് കൊണ്ടുപോയി ലോക്ക് ചെയ്യണമെന്ന്. എന്നെ കോണ്‍ഗ്രസിന്റെയും പ്രതിപക്ഷനേതാവിന്‍റെയും മുന്നില്‍ ഏറ്റവും വലിയ ശത്രുവാക്കാനുള്ള ഗൂഢാലോചന ഉണ്ടായിരുന്നോ എന്ന് ഇപ്പോള്‍ സംശയിക്കുന്നു.

ശശിയെയും അജിത് കുമാറിനെയും നിലനിര്‍ത്തി മുന്നോട്ടുപോകാനാകില്ല എന്ന് സിപിഎമ്മിലെ നേതാക്കള്‍ തന്നെ പറഞ്ഞു. നേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരമാണ് പൊതുമധ്യത്തില്‍ പറഞ്ഞത്. ഒരുഘട്ടം കഴിഞ്ഞപ്പോള്‍ ഈ നേതാക്കള്‍ തന്നെ പിന്‍മാറി. മുഖ്യമന്ത്രിയെ ഒരുഘട്ടത്തിലും ചേര്‍ത്തുപറഞ്ഞിട്ടില്ല. അദ്ദേഹം തള്ളിപ്പറയുന്നതുവരെ ഞാന്‍ കരുതിയത് മുഖ്യമന്ത്രി ആ കോക്കസില്‍ കുടുങ്ങിക്കിടക്കുകയാണ് എന്നാണ്.

ഒരുഘട്ടത്തില്‍ മുഖ്യമന്ത്രി ഒറ്റയടിക്ക് എന്നെ തള്ളിപ്പറഞ്ഞു. ഞാനാണ് ഇതിനുപിന്നില്‍ എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയും പി.ശശിയെക്കുറിച്ചുള്ള പരാതി അവ‍ജ്ഞയോടെ തള്ളിക്കളയുന്നു ചെയ്തു. പിന്നെ അന്വേഷിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ കുടുംബത്തിലാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത് എന്ന് മനസിലായത്.

എന്നെ ആരാണോ ഇതിനായി നിയോഗിച്ചത് ആ ആളുകള്‍ പിന്നെ ഫോണ്‍ എടുക്കാതായി. രണ്ട് ദിവസം ഫോണ്‍ ചെയ്തു. അവരുടെ ആവശ്യം ഇത് പൊതുസമൂഹത്തിന്‍റെ മുന്നില്‍ കൊണ്ടുവന്ന് പാര്‍ട്ടി സമ്മേളനങ്ങളില്‍ ചര്‍ച്ചയാകണം എന്നായിരുന്നു. അവര്‍ പിന്നെ ഫോണെടുത്തില്ല.

Leave a Reply

Your email address will not be published. Required fields are marked *