വമ്പൻ ബഡ്ജറ്റിൽ ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന സുരേഷ് ഗോപി ചിത്രമായ ഒറ്റക്കൊമ്പനിലൂടെ ബോളിവുഡ് താരം കബീർ ദുഹാൻ സിങ് വീണ്ടും മലയാളത്തിൽ. ഉണ്ണി മുകുന്ദൻ നായകനായ പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ചിത്രം മാർക്കോയിലെ വില്ലൻ വേഷത്തിന് ശേഷം കബീർ ദുഹാൻ സിങ് അഭിനയിക്കുന്ന മലയാള ചിത്രമാണ് ‘ഒറ്റക്കൊമ്പൻ’.

സുരേഷ് ഗോപിയുടെ 250-ാം മത് ചിത്രമായാണ് ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ‘ഒറ്റക്കൊമ്പൻ’ ഒരുങ്ങുന്നത്. കേന്ദ്രമന്ത്രി ആയതിന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമായ ‘ഒറ്റക്കൊമ്പൻ’ സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസും ഇതിന്റെ രചന നിർവഹിച്ചത് ഷിബിൻ ഫ്രാൻസിസും ആണ്.

തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ചിത്രങ്ങളിലൂടെ ഇന്ത്യ മുഴുവൻ ശ്രദ്ധ നേടിയ താരമാണ് കബീർ ദുഹാൻ സിങ്. അദ്ദേഹം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത് കഴിഞ്ഞ വർഷം റിലീസ് ചെയ്ത മമ്മൂട്ടി- വൈശാഖ് ചിത്രം ടർബോയിലൂടെയാണ്. മധ്യ തിരുവതാംകൂറിലെ മീനച്ചിൽ താലൂക്കിലെ പാലായും പരിസര പ്രദേശങ്ങളും ഒരു കാലത്ത് തൻ്റെ കൈപ്പിടിയിൽ ഒതുക്കിയ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന യഥാർത്ഥ കഥാപാത്രത്തിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘ഒറ്റക്കൊമ്പൻ’ ഒരുക്കുന്നത്.

സുരേഷ് ഗോപിയാണ് ഈ മാസ്സ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ക്ലീൻ ഫാമിലി ആക്ഷൻ ഡ്രാമ ആയി ഒരുക്കുന്ന ചിത്രം സുരേഷ് ഗോപി എന്ന നടനേയും താരത്തേയും ഒരുപോലെ ഉപയോഗിക്കുന്ന ചിത്രമായിരിക്കും.ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റെണി, ബിജു പപ്പൻ, മേഘന രാജ്, സുചിത്ര നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങൾ ഉൾപ്പെടെ എഴുപതിൽപ്പരം അഭിനേതാക്കൾ ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട കൊച്ചി, ഹോങ്കോങ് എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാവുക.

കോപ്രൊഡ്യൂസേർസ് – വി സി പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി, ഛായാഗ്രഹണം – ഷാജികുമാർ, സംഗീതം – ഹർഷവർദ്ധൻരമേശ്വർ, എഡിറ്റിംഗ്- വിവേക് ഹർഷൻ, ഗാനങ്ങൾ – വയലാർ ശരത്ച്ചന്ദ്ര വർമ്മ, കലാസംവിധാനം – ഗോകുൽ ദാസ്, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ – അനീഷ് തൊടുപുഴ, ക്രിയേറ്റിവ് ഡയറക്ടർ – സുധി മാഡിസൺ,

പ്രൊഡക്ഷൻ കൺട്രോളർ – സിദ്ദു പനയ്ക്കൽ, കാസ്റ്റിംഗ് ഡയറക്ടർ – ബിനോയ് നമ്പാല, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – കെ ജെ വിനയൻ. ദീപക് നാരായൺ , പ്രൊഡക്ഷൻ മാനേജേർ – പ്രഭാകരൻ കാസർകോഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി, ഫോട്ടോ – റോഷൻ, പിആർഒ – ശബരി

Leave a Reply

Your email address will not be published. Required fields are marked *