ഇസ്‌ലാമാബാദ്: അല്‍-ഖാദിര്‍ ട്രസ്റ്റ് അഴിമതിക്കേസില്‍ മുന്‍ക്രിക്കറ്റ് താരവും പാക് പ്രധാനമന്ത്രിയുമായിരുന്ന ഇമ്രാന്‍ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും തടവ് ശിക്ഷ. ഇമ്രാന്‍ഖാന് 14 വര്‍ഷവും ബുഷ്‌റ ബീബിക്ക് ഏഴ് വര്‍ഷവുമാണ് തടവ്. വ്യത്യസ്ത കാരണങ്ങളാല്‍ നേരത്തെ മൂന്ന് തവണ മാറ്റിയ വിധി പ്രസ്താവമാണ് ഇന്ന് നടന്നത്.
പി.ടി.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് അദിയാല ജയിലിലെ താല്‍ക്കാലിക കോടതിക്ക് മുന്നില്‍ വന്‍ സുരക്ഷയൊരുക്കിയാണ് കോടതി വിധി പറഞ്ഞത്. വിധി പ്രസ്താവിച്ചയുടന്‍ കോടതിമുറിയില്‍ വെച്ച് ഭാര്യ ബുഷ്‌റ ബീബിയെ പോലീസ് അറസ്റ്റു ചെയ്തു.2023 ല്‍ ആണ് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ ഇമ്രാന്‍ഖാനും ഭാര്യ ബുഷ്‌റബീബിക്കുമെതിരേ അഴിമതിക്കേസെടുത്തത്.