പാകിസ്താന്റെ പുതിയ ഉപഗ്രഹം വിക്ഷേപിച്ച് ചൈന. പാകിസ്താന്റെ PRSC-EO1 ഉപഗ്രഹമാണ് ചൈനയുടെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 12.07 ന് വിക്ഷേപിച്ചത്. ചൈനയുടെ ലോംഗ് മാർച്ച്-2 ഡി കാരിയർ റോക്കറ്റ് ഉപയോഗിച്ചാിരുന്നു വിക്ഷേപണം.

ചൈനയുടെ മറ്റ് രണ്ട് ഉപഗ്രഹങ്ങൾക്കൊപ്പമാണ് പാക് ഉപഗ്രഹവും ചൈന വിക്ഷേപിച്ചത്.

ടിയാൻലു-1, ലന്താൻ-1 എന്നീ ഉപഗ്രഹങ്ങളാണ് പാക് ഉപഗ്രഹമായ PRSC-EO1 ക്ക് ഒപ്പം ചൈന വിക്ഷേപിച്ചത്. ഒരേസമയം മൂന്ന് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുകയെന്ന ചൈനയുടെ ദൗത്യം കൂടിയായിരുന്നു ഇത്.

ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ എത്തിയതായി ചൈനീസ് സർക്കാരിന്റെ വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. ഏട്ട് വർഷത്തോളമായി ചൈനയുമായി സഹകരിച്ച് നിരവധി ഉപഗ്രഹങ്ങൾ പാകിസ്താൻ ഭ്രമണപഥത്തിൽ എത്തിച്ചിരുന്നു.കഴിഞ്ഞ വർഷം മൾട്ടിമിഷൻ കമ്മ്യൂണിക്കേഷൻ ഉപഗ്രഹമായിരുന്നു പാകിസ്താന് വേണ്ടി ചൈന വിക്ഷേപിച്ചത്.

2018ൽ പാകിസ്താന്റെ ആദ്യത്തെ ഒപ്റ്റിക്കൽ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ PRSS-1, നിരീക്ഷണ ക്രാഫ്റ്റായ PakTES-1A.എന്നിവയും ചൈന വിക്ഷേപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *